എം.എല്‍.എയെ പോലീസ് തല്ലിയത് ആളറിഞ്ഞു തന്നെ ; എല്‍ദോഏബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസിനു വ്യക്തമായി തിരിച്ചറിയാമായിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 24, 2019

എം.എല്‍.എയെ പോലീസ് തല്ലിയത് ആളറിഞ്ഞു തന്നെ ; എല്‍ദോഏബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസിനു വ്യക്തമായി തിരിച്ചറിയാമായിരുന്നു

കൊച്ചി: കാര്യമായ പ്രകോപനമില്ലാതിരുന്നിട്ടും സി.പി.ഐയുടെ ഐ.ജി. ഓഫീസ് മാര്‍ച്ചിനുനേരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ ദുരൂഹത. വ്യക്തമായി തിരിച്ചറിയാമായിരുന്നിട്ടും പ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്ന എം.എല്‍.എയേയും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെയും പോലീസ് തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നെന്നു സി.പി.ഐ. ആരോപിക്കുന്നു. പ്രകടനത്തിന്റെ തുടക്കത്തില്‍ നേതാക്കളുടെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിനടുത്തേക്കു നീങ്ങി.

പിടിവലിയില്‍ ബാരിക്കേഡ് മറിഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജ് ആരംഭിച്ചതിലാണു സി.പി.ഐ. ദുരൂഹത ആരോപിക്കുന്നത്. ജലപീരങ്കി പ്രയോഗിച്ചപ്പോള്‍തന്നെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയിരുന്നു. പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഏതാനും പേര്‍ക്കു മാത്രമാണു ലാത്തിയടിയില്‍ പരുക്കേറ്റത്. അതില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസിനു വ്യക്തമായി തിരിച്ചറിയാമായിരുന്നു. എല്‍ദോയും സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജുവും അസിസ്റ്റന്റ് സെക്രട്ടി കെ.എന്‍. സുഗതനും സമരക്കാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു.

പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ എസ്.ഐ. വിപിന്‍ദാസ് എന്നിവരാണു ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയത്. സംഘര്‍ഷത്തില്‍ ഇവര്‍ക്കും പരുക്കേറ്റെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നു സി.പി.ഐ. നേതാക്കള്‍ ആരോപിച്ചു. ജലപീരങ്കി പ്രയോഗത്തേത്തുടര്‍ന്നു പിന്തിരിയുമ്പോള്‍ എസ്.ഐ. വിപിന്‍ദാസ് പിന്നില്‍നിന്നു ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് എല്‍ദോ ഏബ്രഹാം പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ മൊഴിയെടുക്കാനെത്തിയ ജില്ലാ കലക്ടര്‍ എസ്. സുഹാസിനു െകെമാറി. പരുക്കേറ്റ എല്‍ദോ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇടതുെകെക്കു പൊട്ടലുണ്ട്.

നടുവിലും കഴുത്തിലും കാല്‍മുട്ടിലും മുറിവേറ്റു. ഒരാഴ്ചത്തെ ആയുര്‍വേദചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെയാണു പോലീസ് മര്‍ദനമേറ്റതെന്നും എല്‍ദോ പറഞ്ഞു. എസ്.ഐയുടെ അടിയേറ്റു പുറം പൊളിഞ്ഞു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചതല്ലാതെ മറ്റു പ്രകോപനമുണ്ടായിട്ടില്ല. പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. സമരത്തില്‍ പങ്കെടുത്തവരെ പോലീസിന് അറിയാത്തതല്ല. അതുകൊണ്ട് ആളറിയാതെയാണു മര്‍ദിച്ചതെന്നു പറയുന്നതില്‍ കഴമ്പില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജുവിനെ പിന്നില്‍നിന്നു തലയ്ക്ക് അടിക്കുകയായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സുഗതനെ വളഞ്ഞിട്ട് അടിച്ചു- എല്‍ദോ പറഞ്ഞു.



from mangalam.com https://ift.tt/2K0i5Lh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages