ഉന്നാവോ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ; ഇക്കാര്യം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 29, 2019

ഉന്നാവോ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ; ഇക്കാര്യം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

ലക്നൗ: ഉന്നാവോയില്‍ പീഡനക്കേസ് ഇരയുടെ അപകടം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം. ഇക്കാര്യത്തില്‍ യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നിട്ട് കൂടി പെണ്‍കുട്ടിയുടെ അപകടം സാധാരണ അപകടമെന്ന നിലയ്ക്ക് നിസാരമായാണ് യു.പി പോലീസ് കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെ ഈ കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് യുപി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. നമ്പറില്ലാത്ത ലോറിയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ചത്. നമ്പര്‍ ചുരണ്ടിക്കളഞ്ഞ ശേഷം നമ്പര്‍ പ്ലേറ്റില്‍ കറുത്ത പെയ്ന്റ് അടിച്ചാണ് ലോറി എത്തിയത്. അതേസമയം ലോറിയുടെ നമ്പര്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് യു.പി പോലീസിന്റെ അവകാശവാദം.

എം.എല്‍.എയുടെ സഹോദരനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ വധശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജയിനുള്ളില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യസാക്ഷിയും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ തന്നെ വധശ്രമമുണ്ടായത്.

ലോറിയിടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ലഖ്‌നൗവിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. യുവതിയുടെ വാരിയെല്ലനിനും തോളെല്ലിനും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു.

കുടുംബത്തോതെ ഇല്ലാതാക്കാന്‍ നോക്കുകയായിരുന്നു എന്നും സെന്‍ഗാര്‍ ജയിലില്‍ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. യുപിയിലെ ബംഗര്‍മൗ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നാലു തവണ എംഎല്‍എ ആയ ബിജെപി നേതാവാണ് കുല്‍ദീപ് സെന്‍ഗാര്‍. 2017 ല്‍ ജോലി തേടി എംഎല്‍എയുടെ വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ കൊല്ലപ്പെടും മുമ്പ് സെനഗറും ഗുണ്ടകളും മര്‍ദ്ദിച്ചിരുന്നു.



from mangalam.com https://ift.tt/2Os7UVy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages