അടഞ്ഞുകിടന്ന ഫാക്ടറിയിൽ മുൻ ജീവനക്കാരി തൂങ്ങിമരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

അടഞ്ഞുകിടന്ന ഫാക്ടറിയിൽ മുൻ ജീവനക്കാരി തൂങ്ങിമരിച്ചനിലയിൽ

കവിത അഞ്ചൽ : അടഞ്ഞുകിടക്കുന്ന കറി പൗഡർ നിർമാണ ഫാക്ടറിയിൽ മുൻ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ നിഖില നിവാസിൽ കവിത(35)യാണ് മരിച്ചത്. ഏതാനും വർഷമായി അടച്ചിട്ടിരിക്കുന്ന അയിലറ പൊന്നൂസ് കറി പൗഡർ നിർമാണ ഫാക്ടറിയിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം പുറത്തറിയുന്നത്. ചുള്ളിമാനൂരിലുള്ള അച്ഛനെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കവിത അറിയിച്ചിരുന്നു. ഫാക്ടറിയിലെത്തിയ അച്ഛനും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഫാക്ടറിയുടെ പിറകിലൂടെയാണ് അകത്തുകടന്നതെന്ന് കരുതുന്നു. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമംമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഏരൂർ എസ്.എച്ച്.ഒ. സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. content highlights:anchal


from mathrubhumi.latestnews.rssfeed https://ift.tt/2XQrnT1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages