നെടുങ്കണ്ടം കസ്റ്റഡിമരണം ഒരുമാസം പിന്നിടുന്നു; ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

നെടുങ്കണ്ടം കസ്റ്റഡിമരണം ഒരുമാസം പിന്നിടുന്നു; ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച നാലു പോലീസുകാരെ അറസ്റ്റ് ചെയ്‌തെങ്കിലും അവരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ എസ്. പിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസം 21നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്. ഗൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാജ്കുമാറിന്റെ കുടുംബം പരാതിയുമായി എത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. രാജ്കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ 22 പരുക്കുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പ്രതിപക്ഷം ഇതോടെ പ്രതിഷേധം ശക്തമാക്കി.

ഭരണക്ഷിയായ സി.പി.ഐകൂടി പ്രതിഷേധം അറിയിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തില്‍ സ്‌റ്റേഷനില്‍ വച്ച് രാജ്കുമാറിന് ക്രൂരമര്‍ദ്ദനമേറ്റെന്ന കണ്ടെത്തി. രാജ്കുമാറിന്മേല്‍ ഈര്‍ക്കില്‍ പ്രയോഗവും, മുളക് പ്രയോഗവുമടക്കമുള്ള മൂന്നാംമുറകളാണ് പോലീസുകാര്‍ പ്രയോഗിച്ചത്. ഇതോടെ കേസില്‍ നെടുങ്കണ്ടം എസ്.ഐ സാബു അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം മുന്‍ എസ്.പി കെ ബി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് എസ്.ഐ സാബു കോടതിയില്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ ഉന്നതരുടെ ബന്ധം വെളിപ്പെടുന്നതോടെ കേസന്വേഷണം നിലവിന്‍ മന്ദഗതിയിലായി. എസ്.പി അടക്കമുള്ള ഉന്നതരെ എപ്പോള്‍ വിസ്തരിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേണവും പാതിവഴിയിലാണ്.



from mangalam.com https://ift.tt/2Y2wZWx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages