തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എസ്പിക്ക് എതിരായ നടപടി വെറും സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കരുത്. കട്ടപ്പന ഡിവൈഎസ്പിക്ക് എതിരെയും നടപടി ഉണ്ടാകണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന് ഭൂഷണമല്ല. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണം. എസ്പിയെ ഭീകര വിരുദ്ധ സ്‌ക്വാഡിലേക്ക് മാറ്റിയതില്‍ എതിര്‍പ്പും സിപിഐ പ്രകടിപ്പിച്ചു.
അതേസമയം സംഭവത്തില്‍ െ്രെകംബ്രാഞ്ച് പ്രതിപട്ടിക വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മരിച്ച രാജ്കുമാറിനെ കൂടുതല്‍ പോലീസുകാര്‍ മര്‍ദ്ദിച്ചിരുന്നു. ആദ്യ നാല് പ്രതികളെ കൂടാതെ കൂടുതല്‍ പോലീസുകാര്‍ മര്‍ദ്ദിച്ചു. തെളിവ് നശിപ്പിച്ചവരെയും പ്രതിചേര്‍ക്കും. രാജ്കുമാറിന്റെ കൂട്ടാളികളായ ശാലിനിയെയും മഞ്ജുവിനെയും മര്‍ദ്ദിച്ച പോലീസുകാരും പ്രതിപട്ടികയില്‍ ഉള്‍പ്പെടും.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി കെ. നാരായണക്കുറുപ്പിനാണ് അന്വേഷണച്ചുമതല. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു. കേസില്‍ ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനു ജുഡീഷ്യല്‍ അന്വേഷണം തടസമല്ല. കസ്റ്റഡി മരണം എങ്ങനെയുണ്ടായി?, യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്?, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ക്കു തടയിടാനുള്ള വഴികളെന്തൊക്കെ? തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുക. കമ്മിഷന്റെ വിശദമായ അന്വേഷണപരിധി പിന്നാലെ തീരുമാനിക്കും.
ജുഡീഷ്യല്‍ അന്വേഷണത്തിനായി പ്രതിപക്ഷം നിയമസഭയില്‍ വാദിച്ചിരുന്നു. അതിനു കാലതാമസമെടുക്കില്ലേയെന്നു താന്‍ അന്നു ചോദിച്ചിരുന്നു. പോലീസ് അന്വേഷണത്തിനു സമാന്തരമായി ജുഡീഷ്യല്‍ അന്വേഷണവും നടക്കട്ടെയെന്നാണു പ്രതിപക്ഷം പറഞ്ഞത്. അതു ശരിയായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ടാലും ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണു വിരമിച്ച ജഡ്ജിയെ നിയോഗിച്ചത്. സംഭവത്തില്‍ ഇടുക്കി എസ്.പിക്കെതിരേ ലഭിച്ച പരാതികള്‍ പരിശോധിച്ചുവരുകയാണ്. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോള്‍, പോലീസ് അന്വേഷണത്തില്‍ അവര്‍ തൃപ്തരാണെന്നു തന്നോടു പറഞ്ഞെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിവേദനത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പോലീസ് അന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി. അതിനോടു യോജിച്ചാണ് അവര്‍ മടങ്ങിയത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ല. രാജ്കുമാര്‍ കുഴപ്പക്കാരനാണെന്നു മന്ത്രി എം.എം. മണി പറഞ്ഞതു താന്‍ കേട്ടില്ല. ഇത്തരം കേസുകളില്‍ ഉത്തരവാദികള്‍ ചില പോലീസുകാരാണെങ്കിലും ആക്ഷേപം ആഭ്യന്തരവകുപ്പിനെതിരേയാകും. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ വകുപ്പിനെ കുറ്റം പറയാം. നെടുങ്കണ്ടം കേസില്‍ അതുണ്ടാകില്ല.
from mangalam.com https://ift.tt/2Jrj5Ij
via IFTTT
No comments:
Post a Comment