തൊടുപുഴ: വിവാദമായ നെടുംകണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിന്റെ രണ്ടാം പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച നടക്കും. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നത്. ഇതിനായുള്ള ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടം പരാജയമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പരിക്കുകളുടെ പഴക്കവും മനസ്സിലാക്കാത്തതും ആന്തരീക അവയവങ്ങള്‍ പരിശോധനയ്ക്ക് എടുക്കാതിരുന്നതുമടക്കമുള്ള വീഴ്ചകളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റീപോസ്റ്റുമോര്‍ട്ടം വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 37ാം ദിവസമാണ് പുറത്തെടുത്ത് രണ്ടാമത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. മുതിര്‍ന്ന പോലീസ് സര്‍ജന്‍മാരായ പിബി ഗുജറാള്‍, കെ. പ്രസന്നന്‍ എന്നിവരും ഡോ. എ. കെ ഉന്മേഷും ചേര്‍ന്നാണ് രണ്ടാം വട്ട പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2GugM6j
via IFTTT
No comments:
Post a Comment