മെിഡിസെപിൽനിന്ന് പ്രമുഖ സ്വകാര്യ ആശുപത്രികൾ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

മെിഡിസെപിൽനിന്ന് പ്രമുഖ സ്വകാര്യ ആശുപത്രികൾ പുറത്ത്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ പങ്കുചേരാതെ പ്രമുഖ സ്വകാര്യ ആശുപത്രികൾ. ഇൻഷുറൻസിന്റെ പാക്കേജ് ലാഭകരമല്ലെന്ന കാരണത്താലാണ് ആശുപത്രികൾ പിൻമാറിയത്. പട്ടികയിൽ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. ശ്രീചിത്ര പോലെയുള്ള ആശുപത്രികൾ പങ്കുചേരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. ചർച്ച നടക്കുന്നതേയുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. കാസർകോട് ജില്ലയിൽ രണ്ടും കണ്ണൂർ, ഇടുക്കി ജില്ലകളിൽ മൂന്നും സ്വകാര്യ ആശുപത്രികൾ മാത്രമാണ് നിലവിൽ പദ്ധതിയിലുള്ളത്. മറ്റു ജില്ലകളിലും സ്പെഷ്യാലിറ്റി ചികിത്സയുള്ള ആശുപത്രികൾ പലതും പട്ടികയ്ക്ക് പുറത്താണ്. ഇതോടെ വിദഗ്ധ ചികിത്സ ആവശ്യമായ രോഗികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകൾ മാത്രമായിരിക്കും അഭയം. ഡൽഹി, ഗാസിയാബാദ്, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികൾ പദ്ധതിയിലുണ്ട്. 3000 രൂപയാണ് വർഷം ജീവനക്കാരിൽനിന്ന് പ്രീമിയമായി ഈടാക്കുന്നത്. മെഡിസെപിൽ ഒ.പി. ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, സർക്കാർ ആശുപത്രികളിലും ശ്രീചിത്ര, ആർ.സി.സി., കൊച്ചി, മലബാർ കാൻസർ സെന്ററുകൾ എന്നിവിടങ്ങളിലെ ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള പണം പിന്നീട് തിരികെനൽകുന്ന സംവിധാനം തുടരും. ഒരു വീട്ടിൽത്തന്നെയുള്ള സർക്കാർ ജീവനക്കാരെല്ലാം പ്രത്യേകം പ്രിമിയം അടയ്ക്കണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വഞ്ചനെയെന്ന് ജീവനക്കാർ നിലവാരമുള്ള ഒറ്റ ആശുപത്രിയെപോലും ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചെന്ന് എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. ബെന്നി പറഞ്ഞു. സർക്കാർ വിഹിതമില്ലാതെ പദ്ധതി തുടങ്ങുന്നത് വഞ്ചനാപരമാണ്. അംബാനിയുടെ റിലയൻസ് ഇൻഷുറൻസ് കമ്പനിയുമായിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് നാമമാത്ര നിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപിൽ ചേരാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്നാവശ്യപ്പെട്ട് ബ്രാഞ്ചുതലത്തിൽ പ്രതിഷേധകൂട്ടായ്മ നടത്തും. ഓഗസ്റ്റ് ഒന്നിന് വഞ്ചനാദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപിലെ അപാകതകളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് എൻ.ജി. സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാർ അറിയിച്ചു. രക്തജന്യരോഗികൾക്ക് ചികിത്സാസംരക്ഷണം ലഭിക്കില്ലെന്ന് ആശങ്ക മെഡിസിപിൽ തലാസീമിയ പോലുള്ള രക്തജന്യരോഗം ബാധിച്ചവർക്ക് പരിരക്ഷ ലഭിക്കില്ലെന്ന് ആശങ്ക. ആനൂകൂല്യത്തിന് ചുരുങ്ങിയത് 24 മണിക്കൂർ എങ്കിലും ആസ്പത്രിയിൽ കിടക്കണം. രണ്ടാഴ്ച കൂടുമ്പോഴും ആശുപത്രിയിലെത്തി രക്തംസ്വീകരിച്ച് അന്നുതന്നെ തിരിച്ചുപോകുന്ന തലാസീമിയ പോലുള്ള രോഗം ബാധിച്ചവർക്ക് ചികിത്സാനിഷേധം ഉണ്ടാവും. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള 14 ലക്ഷം രൂപ ലൂക്കിമിയ രോഗികൾക്ക് മാത്രം പരിമിതപ്പെടുത്തി. തലാസീമിയ, സിക്കിൾസെൽ അനീമിയ (അരിവാൾ േരാഗം), ഹീമോഫീലിയ രോഗികളുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിച്ചു. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്ന എല്ലാവർക്കും അതിന്റെ ആനൂകൂല്യം നൽകണമെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി കരിം കാരശ്ശേരി ആവശ്യപ്പെട്ടു. ഉത്തരകേരളത്തിന് കടുത്ത അവഗണന കണ്ണൂർ: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ചികിത്സാ ഇൻഷുറൻസിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് അഞ്ച് ആസ്പത്രികൾ മാത്രം. ഇതിൽ രണ്ടെണ്ണം നേത്രാസ്പത്രിയാണ്. ഫലത്തിൽ കണ്ണൂരിലെ രണ്ട് ആസ്പത്രികളിലും നീലേശ്വരത്തെ ഒരു ആസ്പത്രിയിലും മാത്രമാണ് ഇൻഷുറൻസ് പദ്ധതി പ്രകാരം സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യചികിത്സ ലഭിക്കുക. കണ്ണൂരിൽ എ.കെ.ജി. സഹകരണ ആസ്പത്രി, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ്, കാസർകോട് ജില്ലയിൽ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആസ്പത്രി എന്നിവയാണ് മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ളത്. ഇതിനുപുറമെ കണ്ണൂരിൽ ഡോ. ബിനൂസ് സൺറൈസ് കണ്ണാസ്പത്രിയും കാസർകോട്ടെ എം.എ.എം. കോംട്രസ്റ്റ് കണ്ണാസ്പത്രിയും എംപാനൽ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും 12 വീതവും എറണാകുളത്ത് 10-ഉം കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ എട്ടുവീതവും ആസ്പത്രികളെയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ഗവ.മെഡിക്കൽ കോളേജെന്ന നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും മെഡിസെപ് ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള സൗജന്യചികിത്സ ലഭ്യമാകും. ഇപ്പോൾ എംപാനൽ ചെയ്ത ആസ്പത്രികളുടെ പട്ടികയിൽ സ്വകാര്യ-സഹകരണ ആസ്പത്രികൾ മാത്രമേയുള്ളൂ. ചികിത്സാസൗജന്യം ഫലത്തിൽ പരിമിതപ്പെടുത്തുകയാണെന്നും ചില ആസ്പത്രികളോട് പ്രത്യേക താത്പര്യം കാണിക്കുകയാണെന്നും ആരോപണമുണ്ട്. നിലവിൽ മെഡിക്കൽ റി-ഇംബേഴ്സ്മെന്റ് സൗകര്യമുള്ള ആസ്പത്രികളെ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്തതിനെതിരേയും വിമർശനമുയർന്നിട്ടുണ്ട്. കണ്ണൂരിൽ നിലവിൽ കൊയിലി, തലശ്ശേരിയിലെ സഹകരണ ആസ്പത്രി, ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി എന്നിവയും കാസർകോട്ടെ മാലിക്ദീനാർ ആസ്പത്രിയും മെഡിക്കൽ റി-ഇംബേഴ്സ്മെന്റ് പദ്ധതിയുടെ പാനലിലുണ്ടായിരുന്നു. 24 മണിക്കൂറോ അതിലധികമോ കിടത്തിച്ചികിത്സിക്കുന്നതിനാണ് മെഡിസെപ് പദ്ധതി ബാധകമാവുക. ഒ.പി. ചികിത്സയാണെങ്കിൽ സൗജന്യം ബാധകമാവുക ശ്രീചിത്ര, ആർ.സി.സി., എം.സി.സി.യടക്കമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികളിലും സർക്കാർ ആസ്പത്രികളിലും മാത്രമാണ്. അപകടം, അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയ എന്നിവ മറ്റ് ആസ്പത്രികളിൽനിന്നു ചെയ്യേണ്ടിവന്നാൽ നിലവിലുള്ളതുപോലെ റി-ഇംബേഴ്സ് ചെയ്യാൻ സംവിധാനമുണ്ടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്. content highlights:Private hospitals yet to warm up to medisep


from mathrubhumi.latestnews.rssfeed https://ift.tt/2LxLTSG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages