തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളേത്തുടര്‍ന്ന്, പരീക്ഷാനടത്തിപ്പ് ആരോപണനിഴലിലായ കേരള സര്‍വകലാശാലയില്‍ െവെസ് ചാന്‍സലര്‍ നിയമനവും വിവാദത്തില്‍. നിലവിലെ െവെസ് ചാന്‍സലര്‍ പ്രഫ: വി.പി. മഹാദേവന്‍ പിള്ളയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആരോപണം. മഹാദേവന്‍ പിള്ളയുടെ കാര്യത്തില്‍ 2010-ലെ യു.ജി.സി. നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വി.സി. നിയമനത്തിനു വിജിലിന്‍സ് €ിയറന്‍സ് വേണമെന്ന ചട്ടം പാലിച്ചില്ലെന്നുമാണ് ആരോപണം.
വി.സിയായി നിയമിക്കപ്പെടാന്‍ അധ്യാപനമികവിനു പുറമേ, സര്‍വകലാശാല സംവിധാനത്തില്‍ കുറഞ്ഞതു 10 വര്‍ഷം പ്രഫസറായുള്ള പ്രവൃത്തിപരിചയമോ പ്രശസ്ത ഗവേഷണ-അക്കാഡമിക ഭരണസ്ഥാപനത്തില്‍ തുല്യയോഗ്യതയോ വേണം.
അക്കാഡമിക് മികവ്, ഉന്നതവിദ്യാഭ്യാസ സംവിധാനവുമായുള്ള ബന്ധം, അധ്യാപന-ഭരണരംഗത്തുള്ള പരിചയം തുടങ്ങി വിവിധഘടകങ്ങള്‍ പരിശോധിച്ച്, പൊതുവിജ്ഞാപനത്തിലൂടെയാകണം പരിശോധനാസമിതി വി.സിയെ തെരഞ്ഞെടുക്കേണ്ടത്. ഇതിനായി സമിതി 3-5 പേരുകള്‍ ഉള്‍പ്പെട്ട പാനല്‍ രൂപീകരിക്കണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പ്രതിനിധിയാണു സമിതി ചെയര്‍പഴ്‌സണ്‍. യു.ജി.സി. ചെയര്‍മാന്റെ പ്രതിനിധിയും സിന്‍ഡിക്കേറ്റ് പ്രതിനിധിയുമാണു മറ്റു രണ്ടംഗങ്ങള്‍.
എന്നാല്‍, മഹാദേവന്‍ പിള്ളയുടെ നിയമനകാര്യത്തില്‍ പരിശോധനാസമിതി 2010-ലെ യു.ജി.സി. നിയമപ്രകാരം 3-5 പേരടങ്ങിയ പാനല്‍ തയാറാക്കിയില്ല. അപേക്ഷകള്‍ പരിശോധിക്കാന്‍ 2018 ഒക്‌ടോബര്‍ 24-ന് ഉച്ചയ്ക്കു 12-നാണ് സമിതി യോഗം ചേര്‍ന്നതെന്നു കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉന്നതവിദ്യാഭ്യാസവകുപ്പില്‍നിന്നു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. അന്നുതന്നെ ഉച്ചകഴിഞ്ഞ് മൂന്നിനു മഹാദേവന്‍ പിള്ളയെ തെരഞ്ഞെടുത്തുകൊണ്ടുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്കു െകെമാറി. പാനല്‍ തയാറാക്കണമെന്ന യു.ജി.സി. നിര്‍ദേശം മറികടന്നായിരുന്നു സമിതി ശിപാര്‍ശ. പരിശോധനാസമിതി യോഗത്തിന്റെ മിനിട്‌സും യോഗ്യരായവരുടെ പാനലും സംബന്ധിച്ച വിശദാംശങ്ങള്‍ വിവരാവകാശനിയമപ്രകാരം നല്‍കാന്‍ അധികൃതര്‍ തയാറല്ല. ഒരു സ്ഥാപനമേധാവിയെ നിയമിക്കും മുമ്പ് അദ്ദേഹത്തിനെതിരേ വിജിലന്‍സ് കേസുകളൊന്നുമില്ലെന്ന റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, പിള്ളയുടെ കാര്യത്തില്‍ അതുണ്ടായില്ല. വി.സിക്കോ പ്രോ വി.സിക്കോ വിജിലന്‍സ് €ിയറന്‍സില്ലെന്നു കഴിഞ്ഞ ഫെബ്രുവരി 28-നു വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു.
പ്രഫ. മഹാദേവന്‍ പിള്ളയുടെ യോഗ്യതാരേഖകളും സംശയനിഴലിലാണ്. കേരള സര്‍വകലാശാലയില്‍നിന്ന് 1992-ലാണ് അദ്ദേഹത്തിന് എം.ഫില്‍. ലഭിച്ചത്. 1996-ല്‍ പിഎച്ച്.ഡി. ലഭിച്ചു. റീഡര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിന്, ഗവേഷണബിരുദം ലഭിക്കാനെടുത്ത കാലാവധി ഒഴിവാക്കിയുള്ള പരിചയമാണു വേണ്ടതെന്ന് 1998-ലെ യു.ജി.സി. ചട്ടങ്ങളിലുണ്ട്. അതുപ്രകാരം മഹാദേവന്‍ പിള്ളയുടെ കാര്യത്തില്‍ പിഎച്ച്.ഡി. ലഭിച്ച 1996-നു ശേഷമുള്ള കാലമേ കണക്കാക്കാനാകൂ. അങ്ങനെയെങ്കില്‍, 1996-ല്‍ പിഎച്ച്.ഡി. ലഭിച്ചയാള്‍ക്ക് 2002-ല്‍ 10 വര്‍ഷം പരിചയം അവകാശപ്പെടാനാകില്ല. 1991-ല്‍ എം.ഫിലിനു ചേര്‍ന്നപ്പോള്‍ മുതല്‍ ഗവേഷണപരിചയമുണ്ടെന്നാണു മഹാദേവന്‍ പിള്ളയുടെ യോഗ്യതാരേഖ. ഇത് 1998-ലെ യു.ജി.സി. നിയമത്തിനു വിരുദ്ധമാണ്.
മഹാദേവന്‍ പിള്ള പഠിപ്പിച്ചിരുന്ന സെന്റ് ഗ്രിഗോറിയസ് കോളജില്‍ പി.ജി. കോഴ്‌സിനു സര്‍വകലാശാലാ അംഗീകാരം ലഭിച്ചതുതന്നെ 1999-2000 അക്കാഡമിക് വര്‍ഷമാണ്. അതുകൊണ്ടുതന്നെ 2002-ല്‍ 10 വര്‍ഷത്തെ പി.ജി. അധ്യാപനപരിചയം എങ്ങനെ സ്വായത്തമാക്കിയെന്നും സംശയമുയരുന്നു. മഹാദേവന്‍ പിള്ള കേരള സര്‍വകലാശാലയുടെ ഓപ്‌ടോ-ഇലക്‌ട്രോണിക്‌സ് വകുപ്പില്‍ ലക്ചററായി ചേര്‍ന്നതു 2001 മേയ് 17-നാണ്. അന്നുതന്നെ സ്ഥാനക്കയറ്റം നല്‍കി റീഡറായും നിയമിച്ചു. 36 വര്‍ഷം അധ്യാപനപരിചയമാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ 1999-2018 വരെ 19 വര്‍ഷത്തെ അധ്യാപനപരിചയം മാത്രമാണുള്ളതെന്നും ആരോപണമുണ്ട്.
from mangalam.com https://ift.tt/2YaPuwR
via IFTTT
No comments:
Post a Comment