തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പാർട്ടിക്കും എസ്.എഫ്.ഐ.യ്ക്കും എതിരേ ഉയരുന്ന പൊതുവികാരം മറികടക്കാൻ പ്രചാരണപരിപാടിക്കൊരുങ്ങി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. യൂണിവേഴ്സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പാർട്ടി വിലയിരുത്തൽ. വർഗസംഘടനകളിലടക്കം സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടാകാതിരിക്കാൻ ജാഗ്രതയോടെ ഇടപെടണമെന്ന് യോഗം നിർദേശിച്ചു. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെപേരിൽ എസ്.എഫ്.ഐ.യ്ക്കും ഇടതുപക്ഷത്തിനുമെതിരേ കരുതിക്കൂട്ടിയുള്ള നീക്കമാണ് അരങ്ങേറുന്നത്. സംഭവത്തിൽ സർക്കാർ ശക്തമായ നടപടിയെടുത്തിട്ടും ചില മാധ്യമങ്ങളടക്കം കടുത്തപ്രചാരണമാണ് നടത്തുന്നത്. എസ്.ഡി.പി.ഐ.യുടെയും സംഘപരിവാർ ശക്തികളുടെയും കടന്നുകയറ്റം കലാലയങ്ങളിൽ ചെറുക്കുന്ന എസ്.എഫ്.ഐ.യെ ഇല്ലാതാക്കുകയാണ് ഇത്തരക്കാരുടെ അജൻഡ. ഇത് തുറന്നുകാട്ടുന്ന പ്രചാരണം പാർട്ടി നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള മേൽക്കൈ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും നിലനിർത്താമെന്ന് പ്രതീക്ഷിച്ചാണ് യു.ഡി.എഫ്. സമരമെന്നും യോഗം വിലയിരുത്തി. Content Highlights:university college issue; cpm starts campaign to overcome the crisis
from mathrubhumi.latestnews.rssfeed https://ift.tt/2xYOVGQ
via
IFTTT
No comments:
Post a Comment