'യുദ്ധ'ക്കപ്പല്‍ സംഘര്‍ഷം മുറുകി ; സൗദിയില്‍ സൈനിക താവളം, ഗള്‍ഫില്‍ യു.എസ്. നിരീക്ഷണം ; ഇറാനെ ഉപരോധിക്കാന്‍ ബ്രിട്ടനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 21, 2019

'യുദ്ധ'ക്കപ്പല്‍ സംഘര്‍ഷം മുറുകി ; സൗദിയില്‍ സൈനിക താവളം, ഗള്‍ഫില്‍ യു.എസ്. നിരീക്ഷണം ; ഇറാനെ ഉപരോധിക്കാന്‍ ബ്രിട്ടനും

ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണനിഴലില്‍ നില്‍ക്കുന്നതിനിടെ ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ഇറാനെതിരേ സാമ്പത്തിക ഉപരോധത്തിനു തയാറെടുപ്പു തുടങ്ങി.

രാജ്യാന്തര വിപണിയിലെത്തുന്ന എണ്ണയുടെ മൂന്നിലൊന്നു കടന്നുപോകുന്നത് ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇതിലേയുള്ള കപ്പല്‍ഗതാഗതം അപകടനിഴലിലായതോടെ രാജ്യാന്തര എണ്ണവില രണ്ടര ശതമാനത്തോളം വര്‍ധിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുഗമമാക്കാനെന്ന പേരില്‍ അമേരിക്ക ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. സൗദി അറേബ്യ സമ്മതമറിയിച്ചതോടെ യു.എസ്. െസെന്യം അവിടെ വീണ്ടും താവളമൊരുക്കുകയാണ്.

നാറ്റോ സഖ്യകക്ഷികളുമായും അമേരിക്ക ചര്‍ച്ചയിലാണ്. ബ്രിട്ടീഷ് എയര്‍വേസും ജര്‍മനിയുടെ ലുഫ്താന്‍സയും കെയ്‌റോയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് അമേരിക്ക കഴിഞ്ഞ വര്‍ഷം മേയില്‍ ഏകപക്ഷീയമായി പിന്മാറി ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ സംഘര്‍ഷാന്തരീക്ഷമാണ് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതോടെ കനക്കുന്നത്. ബ്രിട്ടീഷ് പതാക വഹിക്കുന്ന കപ്പല്‍ പിടിച്ച് ഇറാന്‍ ചെറുത്തുനില്‍പ്പിലാണ്.

സിറിയയ്‌ക്കെതിരായ ഉപരോധം ലംഘിച്ച് അവിടേക്ക് എണ്ണ കൊണ്ടുപോകുന്നു എന്ന പേരിലാണു ഗ്രേസ് 1 എണ്ണ കപ്പല്‍ കഴിഞ്ഞ നാലിനു ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു പിടിച്ചത്. നടപടി ഇറാനെ ലക്ഷ്യമിട്ടല്ലെന്ന ബ്രിട്ടന്റെ ന്യായീകരണം അവര്‍ വിശ്വസിക്കുന്നില്ല. യു.എസ്. ഉപരോധത്തിനു ബ്രിട്ടന്‍ കൂട്ടുനില്‍ക്കുകയാണെന്നാണു കുറ്റപ്പെടുത്തല്‍.

പ്രതിമാസം രണ്ടു ലക്ഷം ബാരലാണ് ഇപ്പോള്‍ ഇറാന്റെ കയറ്റുമതി. അഞ്ചു ലക്ഷം ബാരലെങ്കിലും കയറ്റിയയച്ചാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നിരിക്കെ, തങ്ങള്‍ക്ക് ആധിപത്യമുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഭീഷണിയുടെ നിഴലിലാക്കിയാണ് ഇറാന്‍ സമ്മര്‍ദതന്ത്രം ഒരുക്കുന്നത്.

ഇതുവഴി കടന്നുപോയ സ്‌റ്റെനാ ഇംപെര്‍നോ എന്ന ബ്രിട്ടീഷ് കപ്പല്‍ അവര്‍ വെള്ളിയാഴ്ച പിടിച്ചെടുത്തത് ഇതിന്റെ ഭാഗമാണ്. കപ്പല്‍ പിടിച്ചെടുത്ത ഇറാനെതിരേ ഉപരോധം അടക്കമുള്ള സാധ്യതകള്‍ പരിഗണനയിലുണ്ടെന്നു ബ്രിട്ടന്റെ പ്രതിരോധ സഹമന്ത്രി തോബിയാസ് എല്‍വുഡ് അറിയിച്ചു. സ്ഥിരം ശല്യക്കാരായ ഇറാനെതിരേ എന്തു നടപടി സ്വീകരിച്ചാലും അധികമാകില്ലെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.



from mangalam.com https://ift.tt/30Np0hG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages