പീരുമേട് കസ്റ്റഡി മരണം: തുടർച്ചയായ മർദനം, രഹസ്യഭാഗങ്ങളിൽ മുളകുതേച്ച് ക്രൂരത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

പീരുമേട് കസ്റ്റഡി മരണം: തുടർച്ചയായ മർദനം, രഹസ്യഭാഗങ്ങളിൽ മുളകുതേച്ച് ക്രൂരത

തൊടുപുഴ: പീരുമേട് കസ്റ്റഡിമരണത്തിൽ പോലീസിന്റെ ക്രൂരത വെളിവാക്കി ക്രൈം ബ്രാഞ്ചിന് കൂടുതൽ തെളിവുകൾ. കൈക്കൂലി നൽകാഞ്ഞതിന് രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് തുടരെ മർദിച്ചതായി ക്രൈബ്രാഞ്ചിന് മൊഴിലഭിച്ചതായി സൂചന. പണം കണ്ടെത്താൻ വാഗമണ്ണിലെ വീട്ടിൽപ്പോയി തിരികെയെത്തിയശേഷം രാജ്കുമാറിനെ പോലീസ് ഉറങ്ങാൻ അനുവദിച്ചില്ല. രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് അരച്ച് തേച്ചതായും ഒരു പോലീസുകാരൻ മൊഴിനൽകിയതായാണു വിവരം. രാജ്കുമാർ പണം നൽകാമെന്നു പറഞ്ഞതിനെത്തുടർന്ന് 12-നു രാത്രി വാഗമണിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. എന്നാൽ, പണം ലഭിച്ചില്ല. തുടർന്നാണ് മർദനത്തിന്റെ രീതി മാറിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചെത്തിയ അവധിയിലായിരുന്ന ഡിവൈ.എസ്.പി. നെടുങ്കണ്ടം സ്റ്റേഷനിൽ രാത്രിയെത്തി കുമാറിനെ മർദിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ ഉന്നത ഇടപെടലിനെത്തുടർന്നാണ് രാത്രിയിൽ സ്റ്റേഷനിലെത്തിയതെന്നാണു സൂചന. മർദനം തുടർന്നതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം ഒളിപ്പിച്ചതായി രാജ്കുമാർ പോലീസിനോടു പറഞ്ഞു. രക്ഷപ്പെടാനായി രാജ്കുമാർ പറഞ്ഞ നുണയായിരുന്നു ഇതെന്നാണു വിവരം. പറഞ്ഞ സ്ഥലങ്ങളിൽ പരിശോധന നടന്നെങ്കിലും പണം ലഭിച്ചില്ല. തുടർന്ന് പോലീസ് കാന്താരി മുളകരച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിൽ തേച്ചു. രാത്രിയിലാണ് ക്രൂര മർദനമുറ നടന്നതെന്നും ഈ സമയം പോലീസ് മദ്യലഹരിയിലായിരുന്നെന്നുമാണു വിവരം. സമ്പത്തിക തട്ടിപ്പിൽ പീരുമേട് മേഖലയിലെ കൂടുതൽ പേർക്കു ബന്ധമുള്ളതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. content highlights:peerumedu custodial death of rajkumar


from mathrubhumi.latestnews.rssfeed https://ift.tt/2YrCUoY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages