പത്തനംതിട്ട: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു തീറെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതു സുപ്രധാന ചട്ടങ്ങള്‍ ലംഘിച്ച്. രണ്ടിലധികം വിമാനത്താവളങ്ങള്‍ ഒരു ഗ്രൂപ്പിനു െകെമാറരുതെന്ന വ്യവസ്ഥ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ സംയുക്ത സമിതിനിര്‍ദേശ പ്രകാരം മാറ്റിയെഴുതിയതിനു തെളിവ് മിനുട്‌സിന്റെ പകര്‍പ്പ്.
സാമ്പത്തികകാര്യ വിഭാഗവും നീതി ആയോഗും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും മുന്‍പരിചയം സംബന്ധിച്ച നിബന്ധനകളും അദാനിക്കുവേണ്ടി മോഡി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്നു രേഖകള്‍. വിമാനത്താവള െകെമാറ്റ തീരുമാനങ്ങള്‍ പരിഗണിക്കുന്ന പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (പി.പി.പി.എ.സി)യുടെ 2018 നവംബര്‍ 17-ലെ യോഗത്തിലാണ് ഒരു ഗ്രൂപ്പിന് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ വിട്ടുകൊടുക്കരുതെന്നു തീരുമാനിച്ചത്. മിനുട്‌സില്‍ എട്ടാമതായി ഈ വ്യവസ്ഥ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതാണു മന്ത്രാലയ സെക്രട്ടറിമാരുടെ സംയുക്ത സമിതിയായ എംപവേഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് പരിഗണിക്കേണ്ടെന്നു നിര്‍ദേശിച്ചത്. സമിതിയുടെ സമ്മര്‍ദംമൂലം നിര്‍ദേശം തിരുത്താന്‍ പി.പി.പി.എ.സി. നിര്‍ബന്ധിതരാകുകയായിരുന്നു. സാമ്പത്തിക കാര്യവകുപ്പും രണ്ടിലധികം വിമാനത്താവളങ്ങള്‍ ഒരു ഗ്രൂപ്പിന് നല്‍കുന്നതിന് എതിരായിരുന്നു.
സെക്രട്ടറിതല സമിതിയുടെ സമ്മര്‍ദത്തിനുമുന്നില്‍ എതിര്‍പ്പ് പക്ഷേ, ആവിയായി. ഇതോടെ സാധ്യമായ എല്ലാ വിമാനത്താവളങ്ങളുടെയും നിയന്ത്രണം അദാനിക്കു സ്വന്തമാക്കാന്‍ തടസമായ വ്യവസ്ഥകള്‍ നീങ്ങി. അദാനിക്കുതന്നെ വിമാനത്താവള നടത്തിപ്പു നല്‍കണമെന്നുള്ള വാശി കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രത്യേക താല്‍പര്യമായിരുന്നു ഇതിനു പിന്നിലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം എന്നീ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പാണു സ്വകാര്യവത്കരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം അദാനി ഗ്രൂപ്പിന് െകെമാറാന്‍ തീരുമാനിച്ചുകഴിഞ്ഞു. ശേഷിച്ച തിരുവനന്തപുരം ഉള്‍പ്പടെയുള്ളവ െകെമാറാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുമാണ്.
from mangalam.com https://ift.tt/2SMyIOw
via IFTTT
No comments:
Post a Comment