നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന് നിഷേധിക്കപ്പട്ടതെല്ലാം എസ്.ഐ.ക്ക് ലഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന് നിഷേധിക്കപ്പട്ടതെല്ലാം എസ്.ഐ.ക്ക് ലഭിച്ചു

കോട്ടയം: ഒരുപ്രതിക്ക് കിട്ടേണ്ട നിയമപരിരക്ഷ എന്തെല്ലാമാണ്, പ്രതിക്ക് ആരോഗ്യപ്രശ്നം വന്നാൽ എന്താണ് ചെയ്യേണ്ടത്... ഇത് മനസ്സിലാക്കാൻ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൊലക്കുറ്റത്തിന് അറസ്റ്റിലായ എസ്.ഐ. സാബുവിന് ലഭിച്ച പരിഗണനകൾ പരിശോധിച്ചാൽ മതി. കൊല്ലപ്പെട്ട രാജ്കുമാറിന് നിഷേധിക്കപ്പെട്ട എല്ലാ നിയമപരിരക്ഷയും എസ്.ഐ.ക്ക് കിട്ടി. ഇത്രയുംകാര്യങ്ങൾ പോലീസ് പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നിലനിന്നേനെ. കൊലക്കേസിൽ പ്രതിയായ എസ്.ഐ.ക്കും സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിനും കസ്റ്റഡിയിൽ കിട്ടിയതെന്ത്? താരതമ്യം. രാജ്കുമാറിനോട് ചെയ്തത് * 12-ന് കസ്റ്റഡിയിൽ എടുത്തു. നിയമപരമായി കസ്റ്റഡിവിവരം അടുത്ത ബന്ധുക്കളെയോ, വേണ്ടപ്പെട്ടവരെയോ അറിയിക്കണം. അതുണ്ടായില്ല. * കസ്റ്റഡിവിവരം സ്റ്റേഷൻ കസ്റ്റഡിബുക്കിൽ എഴുതിയില്ല. സ്റ്റേഷൻ പാറാവുകാരനെ ചുമതലപ്പെടുത്തിയെന്ന് രേഖയില്ല. * വണ്ടിയിൽവെച്ച് മർദനം. 12-മുതൽ 15-വരെ അന്യായ കസ്റ്റഡി. എസ്.പി. , ഡി.ഐ.ജി. എന്നിവർ വിവരം അറിഞ്ഞു. അറസ്റ്റുരേഖപ്പെടുത്തി നിയമാനുസരണം അന്വേഷണം നടത്താൻ നിർദേശമില്ല. * സ്റ്റേഷനിൽ മർദനം. മൂന്നാംമുറ. മാരക പരിക്ക്. പോലീസ് വൈദ്യസഹായം നൽകിയത് വൈകി. അവശനായിട്ടും ആദ്യംതന്നെ താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ റഫർ ചെയ്യിച്ചില്ല. * 15-ന് അറസ്റ്റുകാണിച്ചത് സ്ഥിതി കൈവിടുമെന്ന നിലവന്നപ്പോൾ. * 16-ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അന്ന് പാതിരായ്ക്ക് പീരുമേട് ജയിലിൽ. അവശനിലയിലായിട്ടും ജയിൽ അധികാരികൾ വൈദ്യപരിശോധനാ റിപ്പോർട്ട് പോലീസിനോട് ചോദിച്ചില്ല. ജയിൽ ഡോക്ടർ വന്നോയെന്ന് ഉറപ്പില്ല. വന്നുനോക്കിയെങ്കിൽ റഫർ ചെയ്തേനെ. * രാജ്കുമാർ അനക്കമില്ലാതെ കിടന്നപ്പോൾ ജയിൽ അധികാരികൾ പീരുമേട് പോലീസിൽ അറിയിച്ചു. അവർ വണ്ടി വിട്ടുകൊടുത്തില്ല. ജയിൽ അധികാരികൾതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെന്ന് പറയുന്നു. * കോട്ടയം മെഡിക്കൽ കോളേജിൽ വന്നതിനുരേഖയില്ല. വന്നെങ്കിൽത്തന്നെ കാലിലെ പരിക്ക് കാണിച്ച് മടങ്ങിയതാകാനും മതി. പക്ഷേ, ഒ.പി. ടിക്കറ്റ് എടുത്തതായി തെളിവില്ല. അവശനായ രോഗിയെ എന്തിന് ജയിലിലേക്ക് മടക്കി എന്നതിനും വിശദീകരണം ഇല്ല. എസ്.ഐ. സാബുവിനോട് ചെയ്തത് * ജൂലായ് രണ്ടിന് അന്വേഷണസംഘം വിളിച്ചുവരുത്തി. മൂന്നിന് പുലർച്ചെ അറസ്റ്റുകാണിച്ചു. പ്രതിയുടെ കൈവശം വിലപിടിപ്പുള്ള ഒന്നുമിെല്ലന്ന് രേഖയിൽ കൃത്യമായി എഴുതി. * അറസ്റ്റ് മെമ്മോ, പരിശോധനാ മെമ്മോ എന്നിവ തയ്യാറാക്കി. പ്രാഥമിക വൈദ്യപരിശോധന നടത്തി, രേഖപ്പെടുത്തി. * അറസ്റ്റുവിവരം അപ്പോൾതന്നെ വേണ്ടപ്പെട്ടവരെ അറിയിച്ചു. * നിയമസഹായത്തിന് അഭിഭാഷകനെ ഏർപ്പാടാക്കാൻ അവസരം നൽകി. * ജൂലായ് മൂന്നിന് രാവിലെ സാബുവിന് ശാരീരികാസ്വാസ്ഥ്യം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഹൃദയപ്രശ്നം കണ്ടതിനാൽ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. * പോലീസ് ജീപ്പിൽ മുഖം മറച്ച് പോലീസ് അകമ്പടിയിൽ ആശുപത്രിയിൽ എത്തിച്ചു. നീക്കങ്ങൾക്ക് പോലീസ് വലയം. * ഹൃദ്രോഗ ചികിത്സാവിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്നം കണ്ടില്ല. മറ്റ് വൈദ്യപരിശോധനകൾ ഡോക്ടർമാരെ ഇവിടേക്ക് വരുത്തി നടത്തി. പുറത്തുവന്നാൽ ജനരോഷം എന്ന് വിശദീകരണം. * ദേവികുളം ജയിൽ സൂപ്രണ്ട് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് വന്നു. വൈദ്യപരിശോധനാഫലങ്ങൾ കണ്ട് കുഴപ്പമിെല്ലന്ന് ഉറപ്പു വരുത്തിയശേഷം ജയിലിലേക്ക് മാറ്റി. content highlights:nedunkadam custodial death


from mathrubhumi.latestnews.rssfeed https://ift.tt/2L3n80A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages