അര്‍ജുനെ കൊന്നത് സഹോദരന്‍ മരിച്ചതിന്റെ പ്രതികാരം ; ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി, പൊങ്ങിവരാതിരിക്കാന്‍ കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ചു ; 'ദൃശ്യം' അനുകരിച്ചു മൊെബെല്‍ഫോണ്‍ ലോറിയില്‍ ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

അര്‍ജുനെ കൊന്നത് സഹോദരന്‍ മരിച്ചതിന്റെ പ്രതികാരം ; ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി, പൊങ്ങിവരാതിരിക്കാന്‍ കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ചു ; 'ദൃശ്യം' അനുകരിച്ചു മൊെബെല്‍ഫോണ്‍ ലോറിയില്‍ ഉപേക്ഷിച്ചു

മരട്(കൊച്ചി): നെട്ടൂരില്‍ അര്‍ജുന്‍ എന്ന യുവാവിനെ കൊന്ന് ചവിട്ടിത്താഴ്ത്താന്‍ കാരണം തന്റെ സഹോദരനെ കൊന്നതിന്റെ പ്രതികാരമാണെന്ന് മുഖ്യപ്രതി നിബിന്റെ മൊഴി. കഴിഞ്ഞവര്‍ഷം നിബിന്റെ സഹോദരന്‍ എബിനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര പോകവേ കളമശേരിയില്‍ വച്ച് അപകടമുണ്ടായി. സംഭവത്തില്‍ എബിന്‍ മരിച്ചു. പിന്നിലിരുന്ന അര്‍ജുന് സാരമായ പരുക്കുമേറ്റു.

ഇതിനുശേഷം സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്നും, അവനു പണികൊടുക്കുമെന്നും നിബിന്‍ കൂട്ടുകാരോട് പലപ്പോഴും പറഞ്ഞിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തി. കേസില്‍ അര്‍ജുന്റെ സുഹൃത്തുക്കളും സമപ്രായക്കാരുമായ കുമ്പളം തട്ടാശേരില്‍ അജിത് കുമാര്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്തു (21), കുമ്പളത്ത് വാടകയ്ക്ക് താമസിക്കുന്ന നെട്ടൂര്‍ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (20), നെട്ടൂര്‍ കുന്നലക്കാട് റോണി (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവദിവസം കൂട്ടുകാരനെക്കൊണ്ട് പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞാണ് അര്‍ജുനെ നെട്ടൂരിലേക്ക് വിളിച്ചുവരുത്തിയത്. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം അര്‍ജുനെ ചതുപ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി.

കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊെബെല്‍ ലോറിയില്‍ ഉപേക്ഷിച്ച് ''ദൃശ്യം'' സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. ജൂെലെ രണ്ടിനാണ് അര്‍ജുനെ കാണാതായത്. എട്ടുദിവസം കഴിഞ്ഞു ബുധനാഴ്ചയാണ് ചവിട്ടിത്താഴ്ത്തി, കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെടുത്തത്. കാണാതായ ദിവസം അര്‍ജുന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ജീന്‍സും മൃതദേഹത്തിലുണ്ടായിരുന്നു. പ്രതികള്‍ അര്‍ജുന്റെ മൊെബെല്‍ ലോറിയില്‍ ഉപേക്ഷിച്ചാണ് പോലീസിനെ കബളിപ്പിച്ചത്.

അര്‍ജുന്റെ മൊൈബെല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച പിന്നിട്ടതോടെ വീട്ടുകാരുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ െഹെക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയത്. ഒരിക്കല്‍കൂടി വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയ യുവാക്കളെ പോലീസ് ചോദ്യം ചെയ്തതോടെ അര്‍ജുന്റെ തിരോധാനത്തിന്റെ ചുരുളഴിയുകയും മൃതദേഹം ഒളിപ്പിച്ച നെട്ടൂരിലെ ചതുപ്പ് നിലം പ്രതികള്‍ പോലീസിന് കാണിച്ചുകൊടുക്കുകയുമായിരുന്നു.

ജൂെലെ രണ്ടിന് രാത്രിയായിട്ടും അര്‍ജുന്‍ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് അടുത്തദിവസം തന്നെ വീട്ടുകാര്‍ പനങ്ങാട് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കാണാതായതായ ദിവസം അര്‍ജുനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവിനെക്കുറിച്ചും നെട്ടൂര്‍ പാലത്തിന്റെ ഭാഗത്തേക്ക് ഇവര്‍ പോയ വിവരവും വീട്ടുകാര്‍ പോലീസിന് െകെമാറിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയവരെ കാര്യമായി ചോദ്യം ചെയ്യാതെ ഇവര്‍ പറഞ്ഞതു വിശ്വസിച്ചു പോലീസ് വിട്ടയച്ചു. അര്‍ജുനെ കാണാതായതിന്റെ അടുത്ത ദിവസം മുതല്‍ വീട്ടുകാരും വാര്‍ഡ് അംഗമായ സി.പി. രതീഷും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സമാന്തര അേന്വഷണമാണു ഫലം കണ്ടത്.

രണ്ടാം തീയതി രാത്രി പത്തോടെ ''പെട്രോള്‍ തീര്‍ന്നു, നെട്ടൂര്‍പാലം വരെ വരണ''മെന്നു പറഞ്ഞ് നിബിന്റെ ആവശ്യപ്രകാരം റപ്പായി എന്നു വിളിപ്പേരുള്ള കൂട്ടുകാരനാണ് അര്‍ജുനെ വിളിച്ചുകൊണ്ടുപോയത്. ഇതു വീട്ടുകാര്‍ മനസിലാക്കിയതോടെ റപ്പായിയെ വിളിച്ചു ചോദ്യംചെയ്തു.

കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിബിനെയും വിളിച്ചുവരുത്തി. ഇരുവരെയും മാറിമാറി ചോദ്യംചെയ്തപ്പോള്‍ പറഞ്ഞ മറുപടികള്‍ ചേരാതെ വന്നതോടെയാണ് പനങ്ങാട് സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍, പോലീസ് ഇവരെ ചോദ്യംചെയ്‌തെന്നു വരുത്തി പറഞ്ഞുവിട്ടു. വീട്ടുകാര്‍ വീണ്ടും റപ്പായിയെ ചോദ്യംചെയ്തു. അര്‍ജുനെ നെട്ടൂര്‍ പാലത്തില്‍ ഇറക്കിവിട്ടെന്ന് ആദ്യം പറഞ്ഞ റപ്പായി നെട്ടൂരില്‍ ചതുപ്പു സ്ഥലംവരെയെത്തി നിബിന്റെ അടുക്കല്‍ എത്തിച്ചതായി പിന്നീടു മാറ്റിപറഞ്ഞു. നിബിന്‍ ഇക്കാര്യം നിഷേധിച്ചു. അതോടെ വീട്ടുകാര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ പനങ്ങാട് പോലീസിനെ വീണ്ടും സമീപിച്ചു. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചതുപ്പു നിലത്തു കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയുമായിരുന്നു.

വ്യക്തമായ വിവരങ്ങള്‍ നല്‍കി പനങ്ങാട് പോലീസില്‍ പരാതി പറയാന്‍ ചെന്ന അര്‍ജുന്റെ പിതാവ് വിദ്യനോട് എസ്.ഐ. പറഞ്ഞ മറുപടി മുഖത്തടിച്ച പോലെ. ''തന്റെ മകനെ പെട്ടെന്നു കണ്ടുപിടിക്കാന്‍ ഞാന്‍ കണിയാനൊന്നുമല്ല, നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങളുടെ രീതിയില്‍ സ്വന്തമായി അന്വഷിക്കാം'' എന്നായിരുന്നു പനങ്ങാട് ജനെമെത്രി പോലീസിലെ എസ്.ഐ. ഒരു െമെത്രിയും കാണിക്കാതെ പറഞ്ഞത്. പോലീസില്‍നിന്നു നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്ന് ഇളയച്ഛന്‍ സന്തോഷ് പറഞ്ഞു. സ്വന്തം നിലയ്ക്കു നടത്തിയ അന്വേഷണത്തിലാണു ഫലം കണ്ടതെന്നും പോലീസ് അവഹേളിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.



from mangalam.com https://ift.tt/2YR8Fbo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages