പരോൾകാലത്ത് കൊടിസുനിയും ക്രിമിനൽ സംഘവുമായി രഹസ്യകൂടിക്കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 1, 2019

പരോൾകാലത്ത് കൊടിസുനിയും ക്രിമിനൽ സംഘവുമായി രഹസ്യകൂടിക്കാഴ്ച

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി പരോൾകാലയളവിൽ കോഴിക്കോട്ടെത്തി ക്രിമിനൽസംഘവുമായി രഹസ്യകൂടിക്കാഴ്ച നടത്തി. ഒട്ടേറെ പിടിച്ചുപറിക്കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്ത്, ടി.പി. വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ. രജികാന്ത് (കൂരാപ്പൻ) എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ കണ്ടത്. ഒന്നിച്ചുകണ്ടപ്പോഴെടുത്ത ഫോട്ടോ പോലീസിന് ലഭിച്ചെങ്കിലും ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമല്ല. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ തട്ടിക്കൊണ്ടുപോകലിനുശേഷം തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകൾ അന്വേഷണത്തിലിരിക്കെയാണ് രഹസ്യ ഒത്തുചേരൽ വിവരം പുറത്തുവരുന്നത്. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിൽ പലരും ജീവപര്യന്തംശിക്ഷ കഴിഞ്ഞിറങ്ങിയവരും കൊലക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതി ചേർക്കപ്പെട്ടവരുമാണ്. ജയിലിലിരുന്ന് കൊടി സുനിയുടെ നിർദേശപ്രകാരം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്ത് ഉൾപ്പെട്ട സംഘം പങ്കാളികളായെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാക്ക രഞ്ജിത്തിനെ അറിയില്ലെന്ന മൊഴിനൽകി തടിയൂരുകയായിരുന്നു കൊടി സുനിയുടെ പതിവ്. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പോലീസിന് ലഭിക്കുന്നത്. content highlights:during parole period kodi suni meets criminal gang


from mathrubhumi.latestnews.rssfeed https://ift.tt/2KQyB3B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages