പി.എസ്‌.സി. പരീക്ഷയില്‍ ഒന്നാമന്‍; പി.ജി. പരീക്ഷയില്‍ മൂന്നര മാര്‍ക്ക്‌! യൂണിവേഴ്‌സിറ്റി കോളജ്‌ വധശ്രമക്കേസിലെ പ്രതികള്‍ മൂന്നു സെമസ്‌റ്റര്‍ പരീക്ഷകളും പാസായിട്ടില്ല, ഉത്തരക്കടലാസുകള്‍ മോഷ്‌ടിച്ചത് വളഞ്ഞവഴിയില്‍ പരീക്ഷാക്കടമ്പ കടക്കാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

പി.എസ്‌.സി. പരീക്ഷയില്‍ ഒന്നാമന്‍; പി.ജി. പരീക്ഷയില്‍ മൂന്നര മാര്‍ക്ക്‌! യൂണിവേഴ്‌സിറ്റി കോളജ്‌ വധശ്രമക്കേസിലെ പ്രതികള്‍ മൂന്നു സെമസ്‌റ്റര്‍ പരീക്ഷകളും പാസായിട്ടില്ല, ഉത്തരക്കടലാസുകള്‍ മോഷ്‌ടിച്ചത് വളഞ്ഞവഴിയില്‍ പരീക്ഷാക്കടമ്പ കടക്കാന്‍

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ കുത്തുകേസ്‌ പ്രതികള്‍ക്കു പി.ജി. പരീക്ഷയില്‍ പൂജ്യവും പത്തില്‍ താഴെയും മാര്‍ക്കുകള്‍!

യൂണിവേഴ്‌സിറ്റി കോളജ്‌ വധശ്രമക്കേസിലെ പ്രതികളും എം.എ. ഫിലോസഫി അവസാനവര്‍ഷ വിദ്യാര്‍ഥികളുമായ ആര്‍. ശിവരഞ്‌ജിത്തും നസീമും കഴിഞ്ഞ മൂന്നു സെമസ്‌റ്റര്‍ പരീക്ഷകളും പാസായിട്ടില്ലെന്ന വിവരമാണു പുറത്തുവന്നത്‌. പോലീസ്‌ നിയമനത്തിനുള്ള പി.എസ്‌.സി. റാങ്ക്‌ പട്ടികയില്‍ ശിവരഞ്‌ജിത്ത്‌ ഒന്നാമനും നിഷാം 28-ാമനുമാണ്‌.

പി.എസ്‌.സി. പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ക്കു ശക്‌തിപകരുന്നതാണ്‌ ഇരുവരുടെയും പി.ജി. മാര്‍ക്കുകള്‍. കഴിഞ്ഞവര്‍ഷമാണു ശിവരഞ്‌ജിത്ത്‌ ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ സപ്ലിമെന്ററിയായി എഴുതിയത്‌. ഇതില്‍ നാലു പേപ്പറും തോറ്റ്‌ ഈവര്‍ഷം വീണ്ടും പരീക്ഷയെഴുതി. ആദ്യതവണ ഇന്ത്യന്‍ ഫിലോസഫി പേപ്പറിനു നാലുമാര്‍ക്ക്‌ മാത്രമാണ്‌ ഇയാള്‍ നേടിയത്‌. രണ്ടാംതവണ 12 മാര്‍ക്ക്‌. വെസ്‌റ്റേണ്‍ ഫിലോസഫിക്കു മൂന്നരമാര്‍ക്ക്‌. മറ്റു രണ്ടു പേപ്പറുകള്‍ക്കും തോറ്റു.

നസീമിന്റെ അവസ്‌ഥയും വ്യത്യസ്‌തമല്ല. ഇന്ത്യന്‍ ഫിലോസഫിക്ക്‌ ഒന്‍പതു മാര്‍ക്ക്‌ നേടിയ ഇയാള്‍ മൂന്നാം സെമസ്‌റ്ററിലെ മോഡേണ്‍ ഇന്ത്യന്‍ തോട്ട്‌സിനും ഫിലോസഫി ഓഫ്‌ സയന്‍സിനും നേടിയതു പൂജ്യം മാര്‍ക്ക്‌ വീതം. പ്രകടനം മോശമായതോടെ, വളഞ്ഞവഴിയില്‍ പരീക്ഷാക്കടമ്പ കടക്കാന്‍ സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ മോഷ്‌ടിക്കുകയായിരുന്നെന്നാണു സൂചന.



from mangalam.com https://ift.tt/2SDnzzC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages