തീവണ്ടി നിർത്തി ഡ്രൈവർ മൂത്രമൊഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 18, 2019

തീവണ്ടി നിർത്തി ഡ്രൈവർ മൂത്രമൊഴിച്ചു

മുംബൈ: മുംബൈയിൽ ലോക്കൽതീവണ്ടി പല കാരണങ്ങളാൽ റെയിൽവേസ്റ്റേഷൻ പരിധിയിലല്ലാതെയും നിർത്താറുണ്ട്. പലപ്പോഴും വണ്ടികളുടെ വൈകിയോട്ടത്തിന് ഇത് കാരണമാകാറുമുണ്ട്. എന്നാൽ കഴിഞ്ഞദിവസം നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന വണ്ടി വഴിയിൽനിർത്തി മോട്ടോർമാൻ (എൻജിൻ ഡ്രൈവർ) പുറത്തിറങ്ങി വണ്ടിക്കുമുന്നിൽനിന്ന് പാളത്തിൽ മൂത്രമൊഴിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണിപ്പോൾ. അംബർനാഥ്, ഉല്ലാസ് നഗർ സ്റ്റേഷനുകൾക്കിടയിലാണ് വണ്ടി നിർത്തിയത്. തൊട്ടടുത്തുള്ള മേൽപ്പാലത്തിൽനിന്നാണ് ഒരാൾ ഇത് തന്റെ ക്യാമറയിൽ പകർത്തിയത്. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം നടത്തിവരികയാണ്. അതേസമയം, മോട്ടോർമാന്മാർക്ക് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയിൽത്തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. രണ്ടും മൂന്നും മണിക്കൂർ വരെ തുടർച്ചയായി വണ്ടി ഓടിക്കേണ്ടിവരുമ്പോൾ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയാറില്ലെന്ന് എൻജിൻഡ്രൈവർമാർക്ക് പരാതിയുണ്ട്. Is he driving car🚗or Train🚂?🤔 Viral Video - Motorman caught stopping train btwn Ulhas nagar & Vithalwadi to take a leak, video goes viral 😄 He was wasted thousands of commuters time,@rajtoday @KMMIRROR @MukeshMakhija_v @damuNBT @mumbairailusers @RailMumbai pic.twitter.com/4d5HqghFRZ — @PotholeWarriors🇮🇳 #RoadSafety 🏍🛵🛣 (@PotholeWarriors) July 18, 2019 content highlights:Mumbai Train Operator Stops His Train To Pee On The Tracks


from mathrubhumi.latestnews.rssfeed https://ift.tt/2SoXu7f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages