പുന്നയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലുപേരുടെയും നിലഗുരുതരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 30, 2019

പുന്നയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലുപേരുടെയും നിലഗുരുതരം

ചാവക്കാട്: പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഉൾപ്പെടെ നാലുപേരെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. പുന്നയിലെ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40), പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവർക്കാണ് വെട്ടേറ്റത്. നാലുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വെട്ടേറ്റവർ പുന്ന സെന്ററിൽ നിൽക്കുമ്പോൾ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പൂർവവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ആരോപിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ എസ്.ഡി.പി.ഐ.ക്കു ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ. നേതാക്കൾ അറിയിച്ചു. Content Highlights:Punna Chavakkad Murder attempt, attack, thrissur four injured after hacked by group, congress worker and others are in critical condition,Congress accuses SDPI


from mathrubhumi.latestnews.rssfeed https://ift.tt/2SSaa6Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages