അനുസരിക്കാത്ത പെണ്‍കുട്ടികളെ യൂണിയന്‍ ഹാളിലേക്ക് കൊണ്ടുപോകും; എസ്.എഫ്.ഐ. നേതാക്കള്‍ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ വിദ്യാര്‍ത്ഥിനി ; യൂണിവേഴ്‌സിറ്റി കോളജില്‍ പീഡനാരോപണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 18, 2019

അനുസരിക്കാത്ത പെണ്‍കുട്ടികളെ യൂണിയന്‍ ഹാളിലേക്ക് കൊണ്ടുപോകും; എസ്.എഫ്.ഐ. നേതാക്കള്‍ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ വിദ്യാര്‍ത്ഥിനി ; യൂണിവേഴ്‌സിറ്റി കോളജില്‍ പീഡനാരോപണവും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിന്റെ അന്വേഷണം പുതിയ തലത്തിലേക്ക്. എസ്.എഫ്.ഐ. നേതാക്കള്‍ പെണ്‍കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നതായി സൂചന. ചില പൂര്‍വവിദ്യാര്‍ഥികള്‍ പോലീസിനു വിവരങ്ങള്‍ െകെമാറിയ സാഹചര്യത്തിലാണ് അന്വേഷണം ആ വഴിയും നീങ്ങുന്നത്. എസ്.എഫ്.ഐ. നേതാക്കള്‍ തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന് യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനിയായിരിക്കെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു.

ആത്മഹത്യക്കു ശ്രമിക്കുംമുമ്പ് എഴുതിയ കുറിപ്പിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു തീരുമാനിച്ചത്. എന്നാല്‍, ഇനി മൊഴി നല്‍കാന്‍ താല്‍പ്പര്യമില്ലെന്നും ഭയമാണെന്നും ഈ പെണ്‍കുട്ടി പറയുന്നു. എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കാത്ത പെണ്‍കുട്ടികളെ യൂണിയന്‍ ഹാളിലേക്ക് കൊണ്ടുപോയിരുന്നതായി വിമര്‍ശനമുണ്ട്. പാര്‍ട്ടിക്കെതിരേ നില്‍ക്കുന്ന വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.

അധ്യാപകരോടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്നതോടെ കോളജ് മാറിയവര്‍ പോലുമുണ്ട്. ജാഥയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്ന് മാനസിക പീഡനത്തിന് ഇരയായെന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ പറഞ്ഞിരുന്നത്. ഇന്റേണല്‍ പരീക്ഷയുടെ തലേന്നാണ് ജാഥയ്ക്കു വിളിച്ചത്. പരീക്ഷ എഴുതിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ല. ചീത്ത വിളിച്ചു.

തുടര്‍ന്നാണ് തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുള്ളത്. കുറിപ്പില്‍ എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങള്‍ക്കും പ്രിന്‍സിപ്പലിനുമെതിരേ രൂക്ഷമായ പരാമര്‍ശം ഉണ്ടായിരുന്നു. തികഞ്ഞ അരാജകത്വമാണ് കോളജില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിലുള്ള ജനകീയ ജുഡീഷ്യല്‍ കമ്മിഷന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയില്‍നിന്ന് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്നും പോലീസ് ശ്രമിക്കുന്നുണ്ട്.



from mangalam.com https://ift.tt/32D9QgE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages