യുവാവിനെ ഭാര്യ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി; അരിവാളിന് തല അറുത്തെടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

യുവാവിനെ ഭാര്യ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി; അരിവാളിന് തല അറുത്തെടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തി

നല്‍ഗൊണ്ട(തെലുങ്കാന): ഇരുപത്തിയാറുകാരനെ ഭാര്യയുടെ സഹോദരന്മാര്‍ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തല അറുത്ത് മാറ്റി. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്റെ തല അറുത്ത് മാറ്റിയത്. തെലുങ്കാനയിലെ നെല്‍ഗൊണ്ടയിലെ നാംപള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

കൊല്ലപ്പെട്ടത് 26കാരനായ സദ്ദാമാണെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ് കൊലപാതകത്തിന് പിന്നിലെന്നും ശനിയാഴ്ച വൈകുന്നേരം പോലീസ് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം സദ്ദാമിന്റെ അറുത്തെടുത്ത തലയുമായി ഇര്‍ഫാനും ഘൗസും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.



from mangalam.com https://ift.tt/2XTRZ6L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages