പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ അജിതനെത്തേടി ഭാഗ്യം വീണ്ടും, ഇത്തവണ അഞ്ച് കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ അജിതനെത്തേടി ഭാഗ്യം വീണ്ടും, ഇത്തവണ അഞ്ച് കോടി

പറശ്ശിനിക്കടവ്: പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ ജീവനക്കാരനും മടപ്പുര കുടുംബാംഗവുമായ പി.എം. അജിതനെത്തേടി വീണ്ടും ഭാഗ്യദേവതയെത്തി. ജൂലായ് 18-നെടുത്ത കേരളസർക്കാരിന്റെ മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ അജിതനാണു ലഭിച്ചത്. 2011-ൽ വിൻ വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 40 ലക്ഷവും 50 പവനും അജിതന് ലഭിച്ചിരുന്നു. ജൂലായ് 18-ന് നറുക്കെടുത്ത മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത് പറശ്ശിനിക്കടവ് മടപ്പുര പരിസരത്തുവെച്ചാണെന്ന് നറുക്കെടുത്ത ദിവസംതന്നെ അറിഞ്ഞിരുന്നു. മടപ്പുര ക്ഷേത്രവഴിയിൽ, മുയ്യം സ്വദേശി പി.വി.പവിത്രൻ വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ആർക്കാണു വിറ്റതെന്ന് പവിത്രന് ഓർമയുണ്ടായിരുന്നില്ല. ഒന്നരമാസം മുൻപാണ് ടിക്കറ്റ് വിറ്റതും. തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാളിന്റെ വിൽപ്പനക്കാരനാണ് പവിത്രൻ. കഴിഞ്ഞദിവസം മാത്രമാണ് അജിതനാണ് സമ്മാനമെന്നു തിരിച്ചറിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റ് കാനറ ബാങ്കിന്റെ പുതിയതെരു ശാഖയിലാണ് ഏൽപ്പിച്ചിട്ടുള്ളത്. അജിതന് ഭാര്യയും രണ്ടു മക്കളുമുണ്ട്. Content Highlights: Won lottery firzt prize twice


from mathrubhumi.latestnews.rssfeed https://ift.tt/2Z8tsqW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages