മുസാഫര്‍നഗര്‍: പന്ത്രണ്ട് വയസ്സുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തതിനാണ് അരും കൊല. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. 19-20 വയസ്സുള്ളവരാണ് പ്രതികള്‍. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളാണ് ഇവര്‍ രണ്ട് പേരും.
ജൂണ്‍ 26നാണ് കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടെടുത്തത്. പ്രതികള്‍ക്കൊപ്പം പുറത്ത് പോയ പന്ത്രണ്ടുകാരന്‍ വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഞായറാഴ്ച ചര്‍ത്തവാള്‍ നഗരത്തില്‍ നിന്നും പ്രതികളെ പോലീസ് പിടികൂടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പന്ത്രണ്ടുകാരന്‍ പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തതോടെ തങ്ങള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ പോലീസില്‍ മൊഴിനല്‍കി.
from mangalam.com https://ift.tt/2JIy5S5
via IFTTT
No comments:
Post a Comment