യുവതി വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 1, 2019

യുവതി വിവാഹാഭ്യർഥന നിരസിച്ചു; യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പെരുവന്താനം: യുവതി വിവാഹാഭ്യർഥന നിരസിച്ചതിൻറെ നിരാശയിൽ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദീപ് സ്വദേശി തൻസീം അൽ മുബാറക്ക് (30) ആണ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെരുവന്താനം തെക്കേമലയിൽ എത്തിയായിരുന്നു ആത്മഹത്യാശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനായ ഇയാൾ എറണാകുളത്ത് ജോലിചെയ്യുന്ന പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് ഇയാൾ തിങ്കളാഴ്ച പുലർച്ചെ ഇവിടെ എത്തിയത്. വിവാഹാഭ്യർഥന നിരസിച്ചതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇയാളെത്തിയത്. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് രക്തം ഒലിച്ച് കിടക്കുന്ന നിലയിൽ യുവാവിനെ കണ്ടത്. നാട്ടുകാർ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് അഞ്ച് തുന്നലുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. content highlights:man tried to commit suicide as woman rejects wedding proposal


from mathrubhumi.latestnews.rssfeed https://ift.tt/2KRr5W0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages