ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാരിനെ നിലനിർത്താൻ ബദൽ നിർദേശവുമായി കോൺഗ്രസ്-ജനതാദൾ എസ് നേതൃത്വം. വിശ്വാസവോട്ട് നേടാനായില്ലെങ്കിൽ എച്ച്.ഡി. കുമാരസ്വാമി രാജിവെക്കുകയും പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിന് ജനതാദൾ എസ്. നേതൃത്വം തയ്യാറായിട്ടുണ്ടെന്നാണ് വിവരം. വിശ്വാസവോട്ട് കഴിഞ്ഞാൽ ബെംഗളൂരുവിലേക്ക് തിരിക്കുമെന്ന് മുംബൈയിലുള്ള വിമതർ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് വിമതർ നേരത്തേ ആവശ്യപ്പെട്ടതാണ്. കോൺഗ്രസിൽനിന്ന് രാജിവെച്ചവരിൽ ഭൂരിപക്ഷവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിനുപിന്നിൽ. ഇതിന് വിമതർ സമ്മതിച്ചാൽ അയോഗ്യരാക്കാനുള്ള നീക്കം ഉപേക്ഷിക്കും. ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുന്നത് തടയാനും കഴിയും. ജനതാദൾ എസ്. നേതാക്കളും മന്ത്രിമാരുമായ ജി.ടി. ദേവഗൗഡ, സാരാ മഹേഷ് എന്നിവർ സിദ്ധരാമയ്യയുമായി ചർച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാൻ ജെ.ഡി.എസ്. തയ്യാാറായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഇക്കാര്യം ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ കോൺഗ്രസ് ഹൈക്കമാൻഡുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്ന് സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാർ എന്നിവരിൽ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കില്ലെന്നാണ് ദേവഗൗഡ ഹൈക്കമാൻഡിനെ അറിയിച്ചത്. തിങ്കളാഴ്ച എന്ത് സംഭവിച്ചാലും സഖ്യസർക്കാർ നിലനിൽക്കുമെന്നും ശിവകുമാർ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ നിരസിച്ചതായും വാർത്തകളുണ്ട്. പിസിസി പ്രസിഡന്റ് ഗുണ്ടുറാവുവും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നിർദേശമുണ്ടെന്ന വാർത്ത തള്ളിക്കളഞ്ഞു content highlights:Dinesh Gundu Rao dismisses proposal for Siddaramaiah to become CM
from mathrubhumi.latestnews.rssfeed https://ift.tt/2XTMvsx
via
IFTTT
No comments:
Post a Comment