കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ചുളള അന്വേഷണം സി.ബി.ഐക്കു െകെമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ബീന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇപ്പോഴത്തെ അന്വേഷണസംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്.
സാജന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ, താനും ഡ്രൈവറും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുന്നുകയാണെന്നു ബീനയുടെ പരാതിയില്‍ പറയുന്നു. ഇതാണു സാജന്റെ ആത്മഹത്യക്കു പിന്നിലെന്നും അതേക്കുറിച്ചു മകള്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേസനേ്വഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണു പ്രചാരണം. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കാനായി സംഭവത്തിന്റെ ഗതി മാറ്റിയെടുക്കുകയെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നില്‍. അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാജനുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല.
ഓഡിറ്റോറിയത്തിനു നഗരസഭ െലെസന്‍സ് നല്‍കാത്തതിലുള്ള വിഷമം മാത്രമാണു കുടുംബത്തിലുണ്ടായിയരുന്നത്. വസ്തുതകള്‍ മറച്ചുവച്ച് തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനും മാനസിക സമ്മര്‍ദത്തിലാക്കി തകര്‍ക്കാനുമുള്ള നീക്കമാണു നടക്കുന്നത്.
ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. കേസനേ്വഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും മാധ്യമങ്ങള്‍ക്കു തെറ്റായ വാര്‍ത്ത നല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ബീന ആവശ്യപ്പെടുന്നു.
ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥാ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജനെ ജൂണ്‍ 18-നാണു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍, സെക്രട്ടറി, നഗരസഭാ എന്‍ജിനീയര്‍ എന്നിവരെ െലെസന്‍സ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും നീതി കിട്ടാത്തതില്‍ ദുഃഖിതനായാണ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നു.
from mangalam.com https://ift.tt/30BKaz8
via IFTTT
No comments:
Post a Comment