ദിസ്പുർ/പട്ന: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്തമഴ തുടരുന്നു. അസമിൽ മഴക്കെടുതിയിൽ ശനിയാഴ്ച ഒരാൾകൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ 25 ജില്ലകളിൽനിന്നുള്ള 15 ലക്ഷമാളുകളെ മഴ ബാധിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ദേശീയ ദുരന്തപ്രതികരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. താഴ്ന്നപ്രദേശങ്ങളിൽനിന്ന് ആളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറ്റി. 68 ദുരിതാശ്വാസകേന്ദ്രങ്ങളിലായി 20,000 പേരെയാണു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ബാർപേട ജില്ലയിലാണ് കാലവർഷക്കെടുതി ഏറ്റവും കൂടുതൽ. ഇവിടെമാത്രം അഞ്ചുലക്ഷമാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുമാറ്റി. മോറൻ ജില്ലയിലെ 52 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബ്രഹ്മപുത്ര ഉൾപ്പെടെ സംസ്ഥാനത്തുകൂടി ഒഴുകുന്ന പത്തുനദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തിലാണ്. മഴക്കെടുതിക്കൊപ്പം സംസ്ഥാനത്ത് മസ്തിഷ്കജ്വരബാധിതരുടെ എണ്ണവും ഉയർന്നു. സെപ്റ്റംബർ അവസാനംവരെ അവധിയിൽ പ്രവേശിക്കരുതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരോടു നിർദേശിച്ചു. അസമിലും തൊട്ടടുത്ത സംസ്ഥാനമായ മേഘാലയയിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. ത്രിപുരയിലും കനത്തമഴ പെയ്യുന്നുണ്ട്. ബിഹാറിലും മഴയെത്തുടർന്നു വലിയ നാശനഷ്ടങ്ങളുണ്ടായി. ശിവ്ഹർ, സീതാമഢി, നോർത്ത് ചമ്പാരൻ, ജയ്നഗർ, അരരിയ, കിഷൻഗഞ്ച് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശമുണ്ടായത്. content highlights:heavy rain in north eastern states
from mathrubhumi.latestnews.rssfeed https://ift.tt/2jW0hrF
via
IFTTT
No comments:
Post a Comment