പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നയാൾ എസ് ഐയും പോലീസുകാരെയും മർദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 3, 2019

പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നയാൾ എസ് ഐയും പോലീസുകാരെയും മർദിച്ചു

പോലീസുകാരെ മർദിച്ച സോമശേഖരൻ നായരെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ. കോന്നി: പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നയാൾ പ്രകോപിതനായി എസ്.െഎ.യെയും പോലീസുകാരെയും കൈയേറ്റം ചെയ്തു. കോന്നി പോലീസ് സ്റ്റേഷനിലെ എസ് ഐ. കിരൺ, എ.എസ് ഐ. മധുസൂദനൻ, സി.പി.ഒ.മാരായ മനു, ഷാജഹാൻ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വിമുക്തഭടൻ വയക്കര തലത്താഴം വീട്ടിൽ സോമശേഖരൻ നായരെ(56) അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കിൽനിന്ന് കത്തി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വീടിന് ആരോ കല്ലെറിഞ്ഞെന്ന പരാതി പറയാനാണ് ബുധനാഴ്ച രാവിലെ പത്തുമണിയോടെ സോമശേഖരൻ നായർ പോലീസ് സ്റ്റേഷനിലെത്തിയത്. എസ് ഐ.യുടെ മുറിയിൽ ചെന്നപ്പോൾ പുറത്ത് കാത്തുനിൽക്കാൻ പറഞ്ഞു. ഇതിൽ ക്ഷുഭിതനായി അസഭ്യം പറഞ്ഞ് സോമശേഖരൻ എസ് ഐ.യെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുറത്തേക്കോടിയ ഇയാളെ പിടിക്കാൻ ചെന്ന ഷാജഹാനെയും മർദിച്ചു. എ.എസ് ഐ. മധുസൂദനൻ, മനു എന്നിവർ ചേർന്നാണ് സോമശേഖരനെ കീഴടക്കി ലോക്കപ്പിലടച്ചത്. കോടതിയിൽ ഹാജരാക്കിയ സോമശേഖരൻ നായർ വൈദ്യപരിശോധന ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ഇയാളെ റിമാൻഡ് ചെയ്തു. വനംവകുപ്പുകാരെ ആക്രമിച്ച സംഭവം, വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞത്, കൊക്കാത്തോട് വനം വകുപ്പ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് തുടങ്ങി സോമശേഖരന്റെ പേരിൽ ഒൻപത് കേസുകൾ നിലവിലുണ്ടെന്ന് സി.െഎ. പറഞ്ഞു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഭയന്ന് ഇവർ ഒളിവിൽ താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് വീടിനു കല്ലെറിഞ്ഞതു സംബന്ധിച്ച പരാതി അന്വേഷിക്കാൻ പോലീസെത്താതിരുന്നത് സോമശേഖരൻ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഇഷ്ടപ്പെടാതെ എസ്.െഎ. ക്ഷുഭിതനായി സംസാരിക്കുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. content highlights:complainant thrashes policemen in konni


from mathrubhumi.latestnews.rssfeed https://ift.tt/2Nx0Giz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages