വാതിൽ അടഞ്ഞ് ഫ്ളാറ്റിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ രക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 22, 2019

വാതിൽ അടഞ്ഞ് ഫ്ളാറ്റിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ രക്ഷിച്ചു

മഞ്ചേരി: മഞ്ചേരിയിൽ ഫ്ളാറ്റിലെ മുറിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.കോഴിക്കോട് റോഡിൽ ഗ്രീൻസ് റസിഡൻസി എന്ന നാലുനിലയുള്ള ഫ്ലാറ്റിന്റെ മൂന്നാംനിലയിലുള്ള മുറിയിലാണ് ലിയാഖത്തലിയുടെ മകൾ ജുമാന കുടുങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. അബദ്ധവശാൽ വാതിൽ അടഞ്ഞ്‌ ലോക്കാവുകയായിരുന്നു.ഫയർമാൻ ഡ്രൈവർ കെ.കെ. നന്ദകുമാർ കോണി ഉപയോഗിച്ച് മുകളിൽക്കയറി മേൽക്കൂരയ്ക്കിടയിലൂടെ അകത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുസലീമിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ സുരേഷ്, ഫയർമാൻമാരായ പ്രദീപ്‌കുമാർ, നിശാന്ത്, സൂരജ്, ദീനു, സനു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


from mathrubhumi.latestnews.rssfeed https://ift.tt/2y19aE1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages