മംഗളൂരു, അഹമ്മദാബാദ്, ലഖ്‌നൗ എയർപോർട്ടുകൾ അദാനിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 3, 2019

മംഗളൂരു, അഹമ്മദാബാദ്, ലഖ്‌നൗ എയർപോർട്ടുകൾ അദാനിക്ക്

ന്യൂഡൽഹി: മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് 50 വർഷത്തേക്കു പാട്ടത്തിന് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ വികസിപ്പിച്ചു പ്രവർത്തനം നടത്തുന്നതിനാണിത്. ലേലനടപടികളിൽ ഏറ്റവും ഉയർന്നതുക വാഗ്ദാനംചെയ്തത് അദാനി എന്റർപ്രൈസസ് ആയതുകൊണ്ടാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ മൂന്നു വിമാനത്താവളങ്ങളും അവർക്കു കൈമാറുന്നത്. ഈ മൂന്നു വിമാനത്താവളങ്ങളും പി.പി.പി. മാതൃകയിൽ കൈമാറുന്നതു കാര്യക്ഷമതയും വൈദഗ്ധവും കൂട്ടുമെന്നാണു കരുതുന്നത്. പൊതുമേഖലയിൽ നിക്ഷേപം ഉയരുകയും എയർപോർട്ട് അതോറിറ്റിയുടെ വരുമാനം വർധിക്കുകയും ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അദാനി ഗ്രൂപ്പിനു നൽകുന്നതിനെ കേരളം എതിർക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. Content Highlights:Adani, Airports


from mathrubhumi.latestnews.rssfeed https://ift.tt/2NFRW9A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages