തിരുവനന്തപുരം: കാണാതായ ജർമൻ സ്വദേശിനി ലിസ വെയ്‌സിനു തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നതു കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി. ലോക്നാഥ് െബഹ്‌റ പറഞ്ഞു. യുവതിയെക്കുറിച്ച് വിദേശത്തുനിന്നു വിവരങ്ങൾ ശേഖരിക്കാൻ സാങ്കേതികതടസ്സം നേരിടുന്നുണ്ട്. ലിസയുടെ അമ്മയുമായും മുൻ ഭർത്താവുമായും ബന്ധപ്പെടാനുള്ള നടപടികൾ ജർമൻ കോൺസുലേറ്റ് മുഖേന സ്വീകരിച്ചിട്ടുണ്ട്. ലിസ എങ്ങോട്ടുപോയി, എങ്ങനെ പോയി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി. പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലുണ്ടായിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളും ക്രൈംബ്രാഞ്ച് അന്വേഷണപരിധിയിൽ വരുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഡി.ജി.പി. പറഞ്ഞു. സ്വകാര്യഭാഗങ്ങളിൽ മുളകരച്ചു തേച്ചെന്നതാണ് നെടുങ്കണ്ടം കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ.
from mathrubhumi.latestnews.rssfeed https://ift.tt/2NIfVoN
via
IFTTT
No comments:
Post a Comment