തിരുവനവന്തപുരം: ഡിഐജി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐയുടെ വാദങ്ങള്‍ തള്ളിപ്പറഞ്ഞ് പോലീസ് രംഗത്ത്. എംഎല്‍എയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാകുവാന്‍ കാരണവും സിപിഐ ആണെന്ന് പോലീസ് പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ്ജ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. തന്നെ മര്‍ദ്ദിക്കുന്ന ചിത്രം മുഹാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം പുറത്തു വിട്ടിരുന്നു.
അതേസമയം, ലാത്തിച്ചാര്‍ജ്ജിന് നേതൃത്വം നല്‍കിയ പോലീസുദ്യോഗസ്ഥര്‍ക്കൊപ്പം ജില്ലാ സെക്രട്ടറിയോട് മോശമായി പെരുമാറിയ ഞാറയ്ക്കല്‍ സിഐക്കെതിരെയും നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. എംഎല്‍എ എല്‍ദോ എബ്രഹാം പുറത്തുവിട്ട സെന്‍ട്രല്‍ എസ്‌ഐ വിബിന്‍ദാസ് മര്‍ദ്ദിക്കുന്നതിന്റെ ചിത്രം അടക്കമുള്ള തെളിവുകളാണ് സിപിഐ ജില്ലാ കളക്ടര്‍ക്ക് പരാതി കൈമാറി.
എന്നാല്‍, എംഎല്‍എയെ തല്ലുന്നതിന്റെ ചിത്രം തെറ്റായി വ്യഖ്യാനം ചെയ്യുകയാണെന്നും അത്തരത്തില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. സിപിഐക്കാരുടെ കല്ലേറില്‍ പോലീസുകാര്‍ക്ക് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ബലപ്രയോഗത്തിന് നിര്‍ബന്ധിതരായതെന്നും ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് നല്‍കിയ പോലീസുകാര്‍ക്കെതിരെ മാത്രം നടപടി പോരെന്ന നിലപാടിലാണ് ജില്ലാ സിപിഐ നേതൃത്വം.
from mangalam.com https://ift.tt/2Y6ZwPJ
via IFTTT
No comments:
Post a Comment