കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി; പ്രതികാരം തീര്‍ത്തത് കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി; പ്രതികാരം തീര്‍ത്തത് കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ച്

തൃശൂര്‍: അന്നമനടയില്‍ കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീര കര്‍ഷകന്റെ പശുവിനെ ആക്രമിച്ചു. പശുവിന്റെ വാല്‍ മുറിച്ചാണ് കഞ്ചാവ് സംഘം കര്‍ഷകനോട് പകതീര്‍ത്തത്. ലഹരി വില്‍പ്പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന ക്ഷീരകര്‍ഷകനാണ് അന്നമനട
സ്വദേശി ശശി. പ്രളയത്തില്‍ വീടും കന്നുകാലികളും നഷ്ടപ്പെട്ട ശശിക്ക് മണ്ണുത്തി വെറ്ററിനറി കോളേജിലെ അധ്യാപകരുടെ കൂട്ടായ്മയാണ് പശുവിനെ നല്‍കിയത്. പിന്നീട് ഒരു പശുവിനെ കൂടി ശശി വാങ്ങി.

കഞ്ചാവ് വില്‍പ്പനക്കാരെ കുറിച്ച് പോലീസിനോട് ശശി പരാതി പറഞ്ഞിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് ആക്രമണം. വാലിന്റെ മുക്കാല്‍ ഭാഗവും അറുത്തുമാറ്റിയ നിലയിലാണ്.

തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ ചികിത്സ നല്‍കി. ആരാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടര്‍ന്നുവരികയാണ്. അക്രമികളുടെ ക്രൂരപ്രവര്‍ത്തനം കാരണം കര്‍ഷകന്റെ ഉപജിവനമാര്‍ഗം വഴിമുട്ടി നില്‍ക്കുകയാണ്. കടം വാങ്ങിയ തുക കൊണ്ടാണ് ശശി പശുക്കളെ വാങ്ങി പോറ്റുന്നത്.



from mangalam.com https://ift.tt/2GnXTlw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages