പ്രതികളെ കൈവിടാതെ നേതാക്കൾ; സ്‌നേഹത്തോടെ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 16, 2019

പ്രതികളെ കൈവിടാതെ നേതാക്കൾ; സ്‌നേഹത്തോടെ പോലീസ്

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലാണെങ്കിലും സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും സർവസ്വതന്ത്രരാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രതികൾക്ക് സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും അവസരം നൽകി പോലീസ് സഹകരിക്കുന്നത്. വൈദ്യപരിശോധനയ്ക്കും കോടതിയിലേക്കും കൊണ്ടുപോയപ്പോഴാണ് നേതാക്കളും സുഹൃത്തുക്കളുമായി സംസാരിക്കാനുള്ള അവസരം പോലീസ് ഒരുക്കിയത്. അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്ന ശിവരഞ്ജിത്തിന്റെ അപേക്ഷ ഉപാധികളോടെയാണ് കോടതി സ്വീകരിച്ചത്. എന്നാൽ, കോടതി നിഷേധിച്ച അവസരംപോലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇവർക്ക് നൽകി. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ സ്വതന്ത്രരായിരുന്നു. പോലീസുകാരുടെ സാന്നിധ്യമില്ലാതെ പ്രതികൾ കൂട്ടുകാരുമായി സംസാരിച്ചു. എസ്.എഫ്.ഐ. നേതാക്കളടക്കം ഒട്ടേറെപ്പേർ അവിടെ എത്തിയിരുന്നു. പ്രതികളെ ഇവരുടെ അടുത്തേക്കു പോകാനും അനുവദിച്ചു. ജയിലിലും പ്രതികൾക്ക് സൗകര്യം ഒരുക്കാൻ സി.പി.എം. നേതാക്കൾ ഇടപെട്ടതായി ആക്ഷേപം ശക്തമാണ്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ അടുത്ത് ബന്ധുക്കളും മാതാപിതാക്കളുമാണുള്ളത്. കേസ് അതിന്റെ വഴിക്ക് നീങ്ങുമെന്ന് അഖിലിന്റെ പിതാവ് ചന്ദ്രൻ പറഞ്ഞു. Content Highlights:university college stabbing case accused


from mathrubhumi.latestnews.rssfeed https://ift.tt/30BrorY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages