നെടുങ്കണ്ടം കസ്റ്റഡി മരണം : താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന് ആക്ഷേപം ; അവധിയിലായിരുന്നവര്‍ക്കെതിരേയും നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 1, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം : താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന് ആക്ഷേപം ; അവധിയിലായിരുന്നവര്‍ക്കെതിരേയും നടപടി

നെടുങ്കണ്ടം: കസ്റ്റഡി മരണ കേസില്‍ ഉന്നതോദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള നടപടിയില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. കേസില്‍ താഴെത്തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കുകയാണെന്നും ഉന്നതോദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഇല്ലെങ്കില്‍ പരാതി നല്‍കുമെന്നും പോലീസിലെ ഒരു വിഭാഗം വ്യക്തമാക്കി. കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേസില്‍ കസ്റ്റഡിമര്‍ദ്ദനം എസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നതായുള്ള വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പെടെ എട്ടു പേരെയാണ് കേസില്‍ സസ്‌പെന്റ് ചെയ്തത്. സിഐ ഉള്‍പ്പെടെ അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അവധിയിലായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരേ വരെ നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്!കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്!കുമാറിന് കസ്റ്റഡി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു.

വിവരം ഇടുക്കി എസ്.പി: കെ.ബി. വേണുഗോപാലിനെ അറിയിച്ചില്ലെന്ന വാദം തെറ്റാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത 12-നാണ് സ്‌പെഷല്‍ ബ്രാഞ്ച് ആദ്യം വിവരം അറിയിച്ചത്. 14-ന് രണ്ടാമത്തെ റിപ്പോര്‍ട്ടും നല്‍കി. വാട്ട്‌സ്ആാപ്പില്‍ അയച്ചതിനു പുറമേ വിശദമായ റിപ്പോര്‍ട്ടാക്കി ഇടുക്കി എസ്.പിയുടെ മേശപ്പുറത്ത് എത്തിക്കുകയും ചെയ്‌യിരുന്നു. രാജ്കുമാറിന്റെ ആരോഗ്യനിലയിലുള്ള ആശങ്കയും ശാരീരിക പരിശോധന വേണമെന്ന നിര്‍ദേശവും രണ്ടാമത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

രാജ്കുമാറിനെയും രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്ത വിവരമാണ് 12-ന് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയത്. ഇത് രേഖാമൂലം എസ്.പിക്കു നല്‍കി. നെടുങ്കണ്ടം എസ്.ഐയും വിവരം എസ്.പിയെ ഫോണില്‍ അറിയിച്ചിരുന്നു. കസ്റ്റഡി വിവരം ആരും തന്നെ അറിയിച്ചിരുന്നില്ലെന്നാണ് എസ്.പി. നിലപാടെടുത്തത്. അനധികൃത കസ്റ്റഡിയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്ന എസ്.പിയുടെ വാദമാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും എസ്.ഐ. അറിയിച്ചിരുന്നെന്ന വിവരവും പുറത്തുവന്നതോടെ പൊളിഞ്ഞത്. സര്‍വീസില്‍നിന്നു വിരമിച്ചതിനുശേഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഐ.പി.എസ്. നല്‍കിയ ഉദ്യോഗസ്ഥനാണ് കെ.ബി. വേണുഗോപാല്‍.



from mangalam.com https://ift.tt/2XLvRdC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages