ഇന്ത്യക്ക് ആശ്വാസം;സിറിയയെ സമനിലയില്‍ തളച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 16, 2019

ഇന്ത്യക്ക് ആശ്വാസം;സിറിയയെ സമനിലയില്‍ തളച്ചു

അഹമ്മദാബാദ്: ഇന്റർകോണ്ടിനന്റ് കപ്പിൽ ഇന്ത്യക്ക് ആശ്വസിക്കാൻ ഒരു സമനില. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ പിടിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. 77-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയിരുന്നില്ലെങ്കിൽ വിജയം ഇന്ത്യക്കൊപ്പം നിൽക്കുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാളിപ്പോയ പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ സ്റ്റിമാച്ച് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 52-ാം മിനിറ്റിൽ ഇന്ത്യ ലീഡെടുത്തു. അനിരുദ്ധ് താപ്പയെടുത്ത കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ പ്രതിരോധ താരം നരേന്ദ്രൻ ഗഹ്ലോട്ട് ലക്ഷ്യം കണ്ടു. ഇന്ത്യ 1-0 സിറിയ. ആ ഹെഡ്ഡർ വിജയമുറപ്പിക്കും മുമ്പ് 77-ാം മിനിറ്റിൽ ജെറി വഴങ്ങിയ പെനാൽറ്റി ഇന്ത്യക്ക് വിനയായി. ബോക്സിനുള്ളിൽ ജെറി ടാക്കിൾ ചെയ്യുന്നതിനിടയിൽ സിറിയൻ താരം അഹമ്മദ് അലഹ്മാദ് വീഴുകയായിരുന്നു. ഇതോടെ റഫറി സിറിയക്ക് പെനാൽറ്റി വിധിച്ചു. പെനാൽറ്റിയെടുത്ത ഖാതിബിന് പിഴച്ചില്ല. ഇന്ത്യ 1-1 സിറിയ. ഈ സമനിലയോടെ സിറിയ പുറത്തായി. താജികിസ്താനും ഉത്തര കൊറിയയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഒരു സമനില മാത്രമുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. 2⃣0⃣1⃣7⃣: Led 🇮🇳 in FIFA U-17 World Cup 2⃣0⃣1⃣9⃣: Leads the chants for the #BlueTigers 🐯 in the #HeroIC 🏆@KiyamAmarjit 👌👌👌#BackTheBlue 💙 #IndianFootball ⚽ pic.twitter.com/nsBIomJmSv — Indian Football Team (@IndianFootball) July 16, 2019 Content Highlights: India vs Syria Intercontinental Cup football


from mathrubhumi.latestnews.rssfeed https://ift.tt/30x2ucX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages