മഴ മൂന്നുദിവസം കൂടി ശക്തിയായി തുടരും ; ചെറിയ അണക്കെട്ടുകള്‍ നിറഞ്ഞു, ഇടുക്കിയില്‍ മൂന്നെണ്ണം തുറന്നുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

മഴ മൂന്നുദിവസം കൂടി ശക്തിയായി തുടരും ; ചെറിയ അണക്കെട്ടുകള്‍ നിറഞ്ഞു, ഇടുക്കിയില്‍ മൂന്നെണ്ണം തുറന്നുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷം ശക്തം, ഒരു മരണം. എട്ടുപേരെ കാണാതായി. ചെറുഡാമുകള്‍ പലതും നിറഞ്ഞു. ഇടുക്കിയിലെ സംഭരണശേഷി കുറഞ്ഞ മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടു. കടല്‍ക്ഷോഭവും രൂക്ഷം. മഴ മൂന്നുദിവസംകൂടി ശക്തിയായി തുടരുമെന്നും ശക്തമായ കാറ്റിനു സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദം സജീവമായതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വടക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴയുടെ തീവ്രത വീണ്ടും കൂടുമെന്നും മുന്നറിയിപ്പ്.

കാറ്റില്‍ തെങ്ങ് കടപുഴകിവീണു കൊല്ലം ജില്ലയിലെ പനയം ചോനംചിറ കുന്നില്‍തൊടിയില്‍ വീട്ടില്‍ ദിലീപ്കുമാര്‍(55)മരിച്ചു. കാണാതായവരില്‍ ഒരാള്‍ പാലാ സ്വദേശിയും മറ്റ് ഏഴുപേര്‍ കടലില്‍ മത്സ്യബന്ധനത്തിനുപോയവരുമാണ്. ഇന്നലെ െവെകിട്ട് അഞ്ചുമണിയോടെ കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ തടി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചേര്‍പ്പുങ്കല്‍ കളപ്പുരക്കല്‍ സെബാസ്റ്റിയന്റെ മകന്‍ മനീഷിനെ (33) കാണാതായത്.

വിഴിഞ്ഞത്തുനിന്നുപോയ നാലും നീണ്ടകരയില്‍നിന്നു പോയ മൂന്നും മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ് (53),ബെന്നി(33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍(55),ആന്റണി(53) എന്നീ മത്സ്യതൊഴിലാളികളാണ്‌വിഴിഞ്ഞത്തുനിന്നു കാണാതായത്. നീണ്ടകരയില്‍ നിന്നുപോയ വള്ളം തകര്‍ന്ന് തമിഴ്‌നാട് സ്വദേശികളായ രാജു, ജോണ്‍ ബോസ്‌കോ, സഹായരാജു എന്നിവരെയും കാണാതായി. നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ രക്ഷപ്പെട്ടു. കാണായവര്‍ക്കുവേണ്ടി തെരച്ചില്‍ ശക്തമാക്കി.

ഇടുക്കി ജില്ലയിലെ സംഭരണശേഷി കുറഞ്ഞ അണക്കെട്ടുകളായ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര എന്നിവ തുറന്നുവിട്ടു. 455.70 അടിയായി വെള്ളമുയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടില്‍ 52.60 അടിയാണ് ജലനിരപ്പ്. 15 ക്യുമെക്‌സ് വെള്ളം സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്. മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. തൊടുപുഴയാറിനു തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയിറങ്കല്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തീരെ കുറവായിരുന്നു.

ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്താണ് (പാംബ്ല) കൂടുതല്‍ മഴ ലഭിച്ചത്, 22.1 സെ.മീ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.87 അടി ഉയര്‍ന്ന് 2304.4 അടിയിലെത്തി. മൂവാറ്റുപുഴയാറിലും പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു. മലങ്കര ഡാം തുറന്നാല്‍ മൂവാറ്റുപുഴയാറില്‍ ഇനിയും ജലനിരപ്പ് ഉയരും. തീരവാസികള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മഴയെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പുയര്‍ന്നു. പഴയ നടപ്പന്തല്‍നിന്ന ഭാഗത്ത് വെള്ളം കയറി. കഴിഞ്ഞവര്‍ഷം മഹാപ്രളയത്തെത്തുടര്‍ന്ന് ദിശമാറി ഒഴുകിയ പമ്പ പുനഃസ്ഥാപിച്ചെങ്കിലും ഒരുഭാഗത്ത് അടിഞ്ഞ മണല്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ നദി വീണ്ടും വഴിമാറുന്ന സ്ഥിതിയാണ്. ത്രിവേണി ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപം മണ്ണടിഞ്ഞതോടെ പമ്പിങ് നിര്‍ത്തി വച്ചു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് കുറ്റിയാടി പുഴയുടെ െകെവഴികളായ കടന്തറപ്പുഴയും നിടുവാല്‍പുഴയും കരകവിഞ്ഞൊഴുകി.



from mangalam.com https://ift.tt/2GkrkoP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages