കോട്ടയം: ആശങ്കയിലായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ. പ്രസിഡന്റ് പദവി ജോസ് കെ മാണി പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പങ്കിടാനാണ് ധാരണ. ഒരു വര്‍ഷവും മൂന്നുമാസവുമാണ് പ്രസിഡന്റ് പദവിക്ക് യോഗ്യതയുണ്ടാകുന്നത്.
ഇത് പ്രകാരം ആദ്യ ടേം ജോസ് കെ. മാണി വിഭാഗത്തിനാണ് ലഭിച്ചത്. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും അടുത്ത ടേം ജോസഫിന്റേതുമെന്നാണ് ധാരണ.
പ്രശ്നപരിഹാരത്തിനു കോണ്‍ഗ്രസ് അംഗങ്ങളുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ തിരുവനന്തപുരത്തു ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടിയാണ് ഇത്തരത്തില്‍ സമവായനയം മുന്നോട്ട് വച്ചത്. ഇന്നലെ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും കോണ്‍ഗ്രസും വിട്ടു നിന്നതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
from mangalam.com https://ift.tt/2LEQhQ0
via IFTTT
No comments:
Post a Comment