കൊലക്കത്തിക്കു മുന്നിൽനിന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്‌സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

കൊലക്കത്തിക്കു മുന്നിൽനിന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്‌സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം

മംഗളൂരു: സുഹൃത്തിന്റെ കത്തിക്കുത്തേറ്റ് റോഡിൽ മരണത്തോട് മല്ലിട്ട വിദ്യാർഥിനിയെ രക്ഷിച്ച മലയാളി നഴ്സിനെത്തേടി അനുമോദനങ്ങൾക്കുപിന്നാലെ അംഗീകാരവും. കർണാടക സംസ്ഥാനതല ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിന് മംഗളൂരു ദെർളഗട്ടെ കെ.എസ്.ഹെഗ്ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കണ്ണൂർ പയ്യാവൂർ കുളക്കാട്ട് നിമ്മി സ്റ്റീഫൻ അർഹയായി. ശനിയാഴ്ച ബെംഗളൂരുവിൽ പുരസ്കാരസമർപ്പണം നടക്കും. ജൂൺ 28-ന് കാർക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാർഥിനിയെ ദർളഗെട്ടെയിൽവെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. കൊലക്കത്തിക്കു മുന്നിൽനിന്ന് സ്വന്തം ജീവൻ മറന്ന് യുവതിയെ രക്ഷിക്കാൻ നിമ്മി കാണിച്ച ധീരതയെ മാനിച്ചാണ് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നൽകുന്നത്. content highlights: florence nightingale award


from mathrubhumi.latestnews.rssfeed https://ift.tt/2ZmJIEI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages