ഡ്രൈവര്‍ കം കണ്ടക്‌ടര്‍ പരീക്ഷണം പാളി മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്‌ കെ.എസ്‌.ആര്‍.ടി.സി. അട്ടിമറിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

ഡ്രൈവര്‍ കം കണ്ടക്‌ടര്‍ പരീക്ഷണം പാളി മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്‌ കെ.എസ്‌.ആര്‍.ടി.സി. അട്ടിമറിച്ചു

പത്തനംതിട്ട: പരീക്ഷണാടിസ്‌ഥാനത്തില്‍ ഡ്രൈവര്‍ കം കണ്ടക്‌ടര്‍ സംവിധാനം നടപ്പാക്കിയശേഷം കെ.എസ്‌.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടനിരക്ക്‌ വര്‍ധിക്കുന്നു. ഡ്രൈവര്‍മാര്‍ക്കു മതിയായ വിശ്രമം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്‌ നടപ്പാക്കുന്നതിനൊപ്പം കണ്ടക്‌ടര്‍മാരുടെ കുറവ്‌ നികത്താനും ലക്ഷ്യമിട്ടാണു ഡ്രൈവര്‍ കം കണ്ടക്‌ടര്‍ സംവിധാനമാരംഭിച്ചത്‌.
മനുഷ്യാവകാശ കമ്മിഷന്റ ഉത്തരവ്‌ നടപ്പാക്കാന്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കാനായിരുന്നു കോര്‍പറേഷന്റെ ആദ്യനീക്കം. എന്നാല്‍ അതിനു പകരം, ഒരാള്‍ വാഹനമോടിക്കുമ്പോള്‍ രണ്ടാം ഡ്രൈവറെക്കൊണ്ടു കണ്ടക്‌ടറുടെ ജോലി ചെയ്യിക്കുകയാണു പിന്നീടു ചെയ്‌തത്‌. ഡ്രൈവര്‍മാര്‍ക്കു വിശ്രമം നല്‍കണമെന്ന ഉത്തരവിനു കടകവിരുദ്ധമാണിതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. ഈ രീതി നടപ്പാക്കിയശേഷം കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളുണ്ടായെന്നു തൊഴിലാളി സംഘടനയായ കെ.എസ്‌.ടി.സി.ഒ. ചൂണ്ടിക്കാട്ടി.
ഡ്രൈവര്‍ ഉറങ്ങിയതിനേത്തുടര്‍ന്ന്‌ രണ്ടു മിന്നല്‍ ബസുകളും ഒരു സ്‌കാനിയയും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം-ബംഗളുരു സ്‌കാനിയ ബസ്‌ പുലര്‍ച്ചെ ഗുണ്ടല്‍പേട്ടയില്‍ റോഡില്‍നിന്നു പാടത്തേക്കു പാഞ്ഞിറങ്ങി 200 മീറ്ററോളം ഓടി. 10 ദിവസം മുമ്പ്‌ കോഴിക്കോട്ട്‌ സ്‌കാനിയ ബസ്‌ ഡിവൈഡറില്‍ ഇടിച്ചുകയറിയും ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. ഡ്രൈവര്‍ കം കണ്ടക്‌ടര്‍ പരീക്ഷണമാരംഭിച്ച്‌ ദിവസങ്ങള്‍ക്കകം ആറ്റിങ്ങലില്‍ അപകടത്തില്‍പ്പെട്ട സ്‌കാനിയ ബസ്‌ പൂര്‍ണമായി തകരുകയും ഡ്രൈവര്‍ മരിക്കുകയും ചെയ്‌തു. കര്‍ണാടകയിലെ നഞ്ചന്‍കോട്ട്‌ അപകടത്തില്‍പ്പെട്ട സ്‌കാനിയ ബസ്‌ ആക്രിവിലയ്‌ക്കാണു വിറ്റതെന്നു കെ.എസ്‌.ടി.സി.ഒ. പ്രസിഡന്റ്‌ ബിജു മലക്കാടന്‍ ചൂണ്ടിക്കാട്ടി. കൊട്ടിഘോഷിച്ചു നടപ്പാക്കിയ പരീക്ഷണം കോടികളുടെ നഷ്‌ടമാണു രണ്ടുമാസത്തിനുള്ളില്‍ കോര്‍പറേഷനു വരുത്തിവച്ചത്‌. എന്നാല്‍, ദീര്‍ഘദൂരയാത്രയില്‍ കണ്ടക്‌ടറായി ജോലിചെയ്യുന്ന ഡ്രൈവര്‍ക്കു കാര്യമായ ജോലിഭാരമില്ലെന്നു കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ അവകാശപ്പെടുന്നു. ടിക്കറ്റ്‌ നല്‍കിയശേഷം വിശ്രമിക്കാം. ഡ്രൈവര്‍ ക്ഷീണിക്കുമ്പോള്‍ ആ ജോലി ഏറ്റെടുക്കാം. അധികൃതരുടെ ഈ അവകാശവാദം തെറ്റാണെന്നു ജീവനക്കാര്‍ പറയുന്നു. സീറ്റ്‌ ബുക്ക്‌ ചെയ്‌ത യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കു ഫോണില്‍ മറുപടി നല്‍കുക, അവരെ യഥാസ്‌ഥലങ്ങളില്‍നിന്നു കയറ്റുക, ടിക്കറ്റും ചാര്‍ട്ടും ഒത്തുനോക്കുക, സീറ്റ്‌ ബുക്ക്‌ ചെയ്യാത്തവര്‍ക്കു ടിക്കറ്റ്‌ നല്‍കുക, എല്ലാ സീറ്റും എപ്പോഴും നിറഞ്ഞിരിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തി പരമാവധി വരുമാനം ഉറപ്പാക്കുക, ഉറങ്ങുന്നവരെ യഥാസ്‌ഥലത്ത്‌ ഇറക്കിവിടുക തുടങ്ങി കണ്ടക്‌ടര്‍ക്കു ജോലി ഏറെയാണ്‌.
അതിനാല്‍ ഡ്യൂട്ടിക്കിടെ വിശ്രമിക്കാന്‍ കഴിയില്ല. എട്ടുമണിക്കൂര്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ പിന്നീടു കണ്ടക്‌ടറുടെ ജോലി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിനും വിശ്രമിക്കാനാവില്ല. അതുകൊണ്ടുതന്നെ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്‌ കോര്‍പറേഷന്‍ അട്ടിമറിച്ചതായി കെ.എസ്‌.ടി.സി.ഒ. ജനറല്‍ സെക്രട്ടറി എ.ടി. അഭിലാഷ്‌ ആരോപിച്ചു.



from mangalam.com https://ift.tt/2Y1m2IO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages