തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടിളെ ചില ഉന്നതോദ്യോഗസ്ഥര്‍ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തേത്തുടര്‍ന്ന്, സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ വാട്‌സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയകക്ഷികളുമായും മതതീവ്രവാദസംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ. പോലീസില്‍ 20% പേര്‍ ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥരുടെ പട്ടിക െകെമാറുകയും ചെയ്തു. ശബരിമലയില്‍ സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ മുന്നില്‍ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുല്‍ ആര്‍. നായര്‍, ഹരിശങ്കര്‍ തുടങ്ങിയവരാണ്.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി. പൃഥ്വിരാജും സംഘടനാതലത്തില്‍ പിന്തുണയേകി. യു.ഡി.എഫ്. ഭരണകാലത്തു പോലീസില്‍ ആര്‍.എസ്.എസ്. നുഴഞ്ഞുകയറിയെന്നായിരുന്നു ഇടതുമുന്നണിയുടെ ആരോപണം. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും ആ സ്വാധീനം അവസാനിപ്പിക്കാനായില്ല. ശബരിമലയില്‍ ഉന്നതോദ്യോഗസ്ഥര്‍ പോലും ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായെന്നു മുഖ്യമന്ത്രി പിണറായി വിജയനുതന്നെ ആരോപിക്കേണ്ടിവന്നു.
സന്നിധാനത്തു ഭക്തരെ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിക്കു െമെക്ക് കൊടുത്തതുള്‍പ്പെടെ സര്‍ക്കാരിനു നാണക്കേടായി. തില്ലങ്കേരി കമാന്‍ഡോകള്‍ക്കൊപ്പം നിന്ന് ഭക്തരെ നിയന്ത്രിക്കുന്ന ദൃശ്യം ദേശീയമാധ്യമങ്ങളില്‍പ്പോലും പ്രത്യക്ഷപ്പെട്ടു. ശബരിമലയിലേക്കു യുവതികള്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കുന്ന ചുമതല പലയിടത്തും പോലീസ് ആര്‍.എസ്.എസിനു വിട്ടുകൊടുത്തു. പ്രതിഷേധം ശക്തമായ സ്ഥലങ്ങളിലെല്ലാം പോലീസ്, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സഹായം തേടി. മാധ്യമപ്രവര്‍ത്തകരെപ്പോലും പ്രക്ഷോഭകര്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആര്‍.എസ്.എസ്. നേതാക്കള്‍ കൂട്ടത്തോടെ ശബരിമലയില്‍ തങ്ങി. ഇതെല്ലാം ഫലത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.
ഇതു മുതലെടുത്തതു യു.ഡി.എഫായിരുന്നു. പോലീസ് ആര്‍.എസ്.എസിന്റെ ബി ടീമായെന്ന യു.ഡി.എഫ്. പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ചെറുക്കാനായില്ല. യു.ഡി.എഫ്. ഭരണകാലത്ത് പോലീസില്‍ ആര്‍.എസ്.എസ്. സ്വാധീനമുണ്ടെന്നാരോപിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി മൂന്നുവര്‍ഷം മുമ്പ് മുഖപ്രസംഗമെഴുതിയിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും അതവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണു പോലീസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.
from mangalam.com https://ift.tt/30DSQW4
via IFTTT
No comments:
Post a Comment