മുംബൈയിൽ മഴ കുറഞ്ഞു; നഗരം സാധാരണനിലയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 3, 2019

മുംബൈയിൽ മഴ കുറഞ്ഞു; നഗരം സാധാരണനിലയിലേക്ക്

മുംബൈ: അഞ്ചുദിവസം തുടർച്ചയായി പെയ്തമഴ ആറാംദിവസം വിട്ടുനിന്നപ്പോൾ മുംബൈ മഹാനഗരം സാധാരണനിലയിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ടോടെത്തന്നെ മഴയുടെ ശക്തി കുറഞ്ഞിരുന്നു. എന്നാൽ തീവണ്ടിപ്പാളങ്ങളിലും മറ്റും കെട്ടിക്കിടന്ന വെള്ളം ഒഴിഞ്ഞുപോകാൻ താമസിച്ചതും മോട്ടോർ ബോക്സിൽ വെള്ളംകയറിയതുമൂലം ലോക്കൽ തീവണ്ടികൾ ഓടിക്കാൻ കഴിയാതായതുമാണ് യാത്രക്കാർക്ക് ദുരിതമായത്. എന്നാൽ ബുധനാഴ്ച പുലർച്ചെയോടെ ഈ വണ്ടികളെല്ലാം നീക്കുകയും വെള്ളം ഒഴിഞ്ഞുപോകുകയുംചെയ്തതോടെ നഗരം സാധാരണനിലയിലേക്കെത്തി. മൂന്നുദിവസത്തെ അവധിക്കുശേഷം പല ഓഫീസുകളിലും ബുധനാഴ്ച ഹാജർനില ഉയർന്നു. ജൂലായ് മൂന്നിന് വൈകീട്ടോടെ മഴ വീണ്ടും ശക്തമാകുമെന്ന് നേരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ അധികപേരും നേരത്തെ ജോലി അവസാനിപ്പിക്കുകയുംചെയ്തു. വെള്ളം ഒഴുകിപ്പോയതും മഴ വിട്ടുനിന്നതും നഗരത്തിലെ സ്കൂൾ അധികൃതർക്കും ആശ്വാസമായി. ബുധനാഴ്ച എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിച്ചു. Content Highlights:Mumbai, Rain


from mathrubhumi.latestnews.rssfeed https://ift.tt/3294Sbd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages