കാണാതായ ജർമൻ സ്വദേശിനി കോവളത്തെത്തിയിരുന്നതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 1, 2019

കാണാതായ ജർമൻ സ്വദേശിനി കോവളത്തെത്തിയിരുന്നതായി സൂചന

തിരുവനന്തപുരം: കാണാതായ ജർമൻ സ്വദേശിനി ലിസ വെയ്സ് കോവളത്തെത്തിയിരുന്നതായി സൂചന. മൂന്ന് മാസംമുമ്പ് ചിത്രത്തിലുള്ള വിദേശ സ്ത്രീ കോവളത്ത് കടൽതീരത്തോട് ചേർന്നുള്ള ഹോട്ടലിൽ എത്തിയതാണ് ഉടമയും ജീവനക്കാരും മൊഴിനൽകിയത്. നാലുമണിക്കൂറോളം ഹോട്ടലിലെ റെസ്റ്റോറന്റിൽ ചെലവഴിച്ച ഇവർ മുറിയെടുക്കാതെ മടങ്ങി. ഒരാൾകൂടി ഒപ്പമുണ്ടായിരുന്നതായി ഉടമയും ജീവനക്കാരും പറഞ്ഞു. തുടർന്നിവർ ഏങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനായിട്ടില്ല. ലിസ വെയ്സും സുഹൃത്ത് യു.കെ. സ്വദേശി മുഹമ്മദാലിയുമാണ് തിരുവനന്തപുരത്തെത്തിയത്. കൊല്ലം അമൃതപുരിയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുള്ളത്. എന്നാൽ അമൃതപുരിയിൽ എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കോവളം മുതൽ പൂവാർ വരെയുള്ള തീരദേശ വിനോദസഞ്ചാര മേഖലയിലും പരിശോധന നടത്തും. റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം പരിശോധിക്കും. വർക്കല, ഗുരുവായൂർ, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലും പോലീസ് എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഇളങ്കോവന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിനാണ് ചുമതല. മാർച്ച് ഏഴിനാണ് ലിസയും സുഹൃത്തും തിരുവനന്തപുരത്തെത്തിയത്. 15-ന് മുഹമ്മദാലി കൊച്ചിവഴി തിരിച്ചുപോയി. ഇന്ത്യയിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലൂടെ ലിസ തിരിച്ചുപോയോ എന്നറിയാൻ ഇവരുടെ യാത്രാരേഖകൾ നൽകണമെന്ന് പോലീസ് എഫ്.ആർ.ആർ.ഒയോട് ആവശ്യപ്പെട്ടു. ജർമൻ കോൺസലേറ്റുവഴി ലിസയുടെ അമ്മ കാത്രി വെയ്സുമായി സംസാരിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. കാത്രിയാണ് ജർമൻ പോലീസിന് പരാതി നൽകിയത്. വീഡിയോ കോൺഫറൻസിലൂടെ ഇവരുമായി സംസാരിക്കാനാണ് ലക്ഷ്യം. ഒരു വർഷംമുമ്പ് ലാത്വിയൻ യുവതിയെ കോവളത്ത് കാണാതായിരുന്നു. പിന്നീട് ഇവരുടെ മൃതദേഹം സമീപത്തെ ഒരു കുറ്റിക്കാട്ടിൽ കണ്ടെത്തി. ഈ കേസിൽ നാട്ടുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. content highlights:German woman goes missing in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2RLiyEP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages