ഭുവനേശ്വര്‍: ഒഡീഷയില്‍ 11 ലധികം ബാറുകളില്‍ അനധീകൃതമായി നൃത്തം ചെയ്തിരുന്ന 96 യുവതികളെ പോലീസ് രക്ഷപെടുത്തി. ശനിയാഴ്ചയാണ് പോലീസ് പരിശോധന നടത്തുകയും പെണ്‍കുട്ടികളെ മോചിപ്പിച്ചത്.
സ്ത്രീകളെ നൃത്തം ചെയ്യിക്കാന്‍ ബാറുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേക ചടങ്ങുകളില്‍ അനുമതിയോടെ നൃത്ത പരിപാടികള്‍ അവതരിപ്പിക്കാനുള്ള ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മുംബൈ, പഞ്ചാബ്, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളാണ് ബാറിലുണ്ടായിരുന്നതെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അനൂപ് കുമാര്‍ സഹു പറഞ്ഞു. പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളിലും ഒരേ സമയം പരിശോധന നടത്തിയാണ് സ്ത്രീകളെ രക്ഷിച്ചത്.
from mangalam.com https://ift.tt/2YlGlwB
via IFTTT
No comments:
Post a Comment