ടെക്നോളജി ഇത്രയും പുരോഗമിച്ചിട്ടും അന്ധവിശ്വാസങ്ങള്‍ക്കൊന്നും ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിവാഹശേഷം മരുമകള്‍ പട്ടിണി കിടന്ന് ചില കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ നിധി കൈയ്യിലെത്തുമെന്ന് പറഞ്ഞ് മരുമകളെ ക്രൂരമായി പീഡിപ്പിച്ച വീട്ടുകാരുടെ വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം.
ദൈവ പുരുഷനെന്ന് സ്വയം വിശേഷിപ്പിച്ചയാളുടെ വാക്കുകള്‍ കേട്ടാണ് ഭര്‍തൃ വീട്ടുകാര്‍ വിവാഹപ്പിറ്റേന്ന് മുതല്‍ പെണ്‍കുട്ടിക്ക് ജീവന്‍ നിലനില്‍ക്കാനാവശ്യമുള്ള ആഹാരം മാത്രം നല്‍കി അതികഠിനമായ പൂജകള്‍ക്കും ദുര്‍മന്ത്രവാദത്തിനും അവളെ വിധേയയാക്കിയത്. 2018-ലായിരുന്നു യുവതിയുടെ വിവാഹം. അന്നു മുതല്‍ ഭര്‍തൃവീട്ടുകാര്‍ അവളെ പൂജകള്‍ക്കും ദുര്‍മന്ത്രവാദത്തിനും വിധേയയാക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ പൂജകള്‍ക്കും വിധേയയാക്കും. എന്തെങ്കിലും പിഴവ് വരുത്തിയാല്‍ കഠിനമായി ഉപദ്രവിക്കും. ഇക്കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ യുവതിക്ക് മൊബൈല്‍ഫോണ്‍ പോലും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
മകള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ അവരുടെ അച്ഛന്‍ തിരക്കിയെത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഭര്‍തൃ വീട്ടിലെ മകളുടെ അവസ്ഥ കണ്ട് അദ്ദേഹം അമ്പരന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന മകളെ അപ്പോള്‍ത്തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മകള്‍ സംസാരിച്ചപ്പോഴാണ് ഭര്‍തൃവീട്ടില്‍ നടക്കുന്ന അനാചാരത്തെക്കുറിച്ച് പിതാവ് മനസ്സിലാക്കിയത്. തുടര്‍ന്ന് മഹാരാഷ്ട്ര ബ്ലൈന്‍ഡ് ഫെയ്ത്ത് ഇറാഡിക്കേഷന്‍ കമ്മറ്റി മുഖാന്തിരം പൊലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
from mangalam.com https://ift.tt/2YT5IqO
via IFTTT
No comments:
Post a Comment