ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വപ്‌നദൗത്യമായ ചന്ദ്രയാന്‍ -2 ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. ഇന്നലെ പുലര്‍ച്ചെ 6.51-നു തുടങ്ങിയ കൗണ്ട്‌ഡൗണ്‍ തീരാന്‍ 56 മിനിറ്റു ശേഷിക്കെയാണ്‌ ദൗത്യം തത്‌കാലത്തേക്കു മാറ്റിയത്‌.
വിക്ഷേപണയാനത്തില്‍ നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലമാണ്‌ തീരുമാനമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. വൃത്തങ്ങള്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട്‌ പ്രഖ്യാപിക്കും.
ഇന്നു പുലര്‍ച്ചെ 2.51-ന്‌ ഈ സ്വപ്‌ന ദൗത്യം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ വലിയൊരു കുതിപ്പിനു തുടക്കം കുറിച്ചേനെ. നിലവിലെ പദ്ധതി അനുസരിച്ച്‌ സെപ്‌റ്റംബറില്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമായിരുന്നു.
വലിയ ധാതുസമ്പത്തിനു വേണ്ടി മറ്റൊരിക്കല്‍ മനുഷ്യനു ചെല്ലേണ്ട ഇടമായാണു ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്‌ത്രലോകം കണക്കാക്കുന്നത്‌. അവിടെ പേടകമിറക്കുന്ന ആദ്യരാജ്യമെന്ന പെരുമയാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌. ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ്‌ നടത്തുന്ന നാലാമതു രാജ്യം എന്ന ബഹുമതിയും ഒപ്പമുണ്ടാകും. റഷ്യ, യു.എസ്‌, ചൈന എന്നീ രാജ്യങ്ങളാണ്‌ ഇതുവരെ ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡിങ്‌ നടത്തിയിട്ടുള്ളത്‌. ജപ്പാന്റെ സ്‌പേസ്‌ ഏജന്‍സി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിച്ചിട്ടുണ്ട്‌. വിവിധ ഘട്ടങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച്‌ ദിശയും വേഗവും ക്രമീകരിച്ചുവേണം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍.
അവിടെനിന്നു സാവധാനം നിലത്തിറങ്ങി പ്രഗ്യാനെ ചന്ദ്രനിലിറക്കിയാലും അവിടെനിന്നുള്ള ആശയവിനിമയം അടക്കമുള്ള കടമ്പകള്‍ പിന്നിടേണ്ടതുണ്ട്‌. ചന്ദ്രന്റെ പ്രതലത്തില്‍ സൗരോര്‍ജം സ്വീകരിച്ചു പ്രവര്‍ത്തിക്കുക, പ്രതികൂല കാലാവസ്‌ഥയെ അതിജീവിക്കുക തുടങ്ങിയവയും വിജയമാക്കണം. മൈനസ്‌ 180 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 130 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണു ചന്ദ്രനിലെ താപനില.
ചന്ദ്രയാന്‍ -2 വഴി വാണിജ്യതാല്‍പര്യങ്ങളും ഇന്ത്യക്കുണ്ട്‌. ചന്ദ്രയാന്‍-1 മുകളില്‍നിന്നു കണ്ടറിഞ്ഞ ജലസാന്നിധ്യം ദക്ഷിണധ്രുവത്തില്‍ തൊട്ടറിയാനായേക്കും. ഗോളാന്തര ദൗത്യങ്ങള്‍ക്കുള്ള കേന്ദ്രം ചന്ദ്രനില്‍ ഉറപ്പിക്കാനുള്ള സാധ്യത പഠിക്കാം. ശുദ്ധമായ ഊര്‍ജത്തിന്റെ സ്രോതസായ ഹീലിയം ഐസോടോപ്പിന്റെ ഖനന സാധ്യതകളും ഇന്ത്യ ലക്ഷ്യമിടുന്നു. 2008 ഒക്‌ടോബറില്‍ വിക്ഷേപിച്ച ഒന്നാം ചന്ദ്രയാനിനു ശേഷം ഇന്ത്യ കൈവരിച്ച സാങ്കേതിക മുന്നേറ്റത്തിന്റെ എല്ലാ ശക്‌തിയും സമാഹരിച്ചാണു ചന്ദ്രയാന്‍-2 കുതിക്കുന്നത്‌.



from mangalam.com https://ift.tt/2Sfrmmk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages