നാപ്പോളി: ഇറ്റലിയിലെ നാപ്പോളിയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റർ ഓട്ടത്തിൽ 11.32 സെക്കന്റിൽ ഓടിയെത്തിയാണ് ദ്യുതി സ്വർണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോകയൂണിവേഴ്സിറ്റി ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ പഠിക്കുന്ന KIIT യൂണിവേഴ്സിറ്റിക്കും അതിന്റെ സ്ഥാപകൻ പ്രൊഫസർ സമന്റാജിക്കും ഈ മെഡൽ ഞാൻ സമർപ്പിക്കുന്നു. ഒപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും, ഒഡീഷയിലെ ജനങ്ങൾക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീൻ പട്നായിക്കിനും. ഈ ഇനത്തിൽ സ്വിറ്റ്സർലൻഡിന്റെ അജ്ല ഡെൽ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്സിൽ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാൽ സെമിയിൽ 11.41 സെക്കന്റ്സ് ആയി ഇന്ത്യൻ താരം സമയം മെച്ചപ്പെടുത്തി. ഫൈനലിൽ 11.32 സെക്കന്റിൽ ഓടിയെത്തി ദ്യുതി സ്വർണവും നേടി. 11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. 2019 ഏപ്രിലിൽ ദോഹയിലായിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്. രണ്ടു തവണ ഏഷ്യൻ ചാമ്പ്യൻ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോഡ്. #Breakingnews- Dutee Chand @DuteeChand become first Indian sprinter to win Global event title when she blasted out of block to lead women 100m run from start to finish in 11.32s @afiindia #Indianathletics #fisu #universiade2019 #napoli2019 pic.twitter.com/k0Um712JuZ — Rahul PAWAR (@rahuldpawar) July 9, 2019 Pull me down, I will come back stronger! pic.twitter.com/PHO86ZrExl — Dutee Chand (@DuteeChand) July 9, 2019 🏅 Picked it up! pic.twitter.com/Qwci6Uz5Yr — Dutee Chand (@DuteeChand) July 9, 2019 With years of hardwork and your blessings, I have yet again broken the record by winning the Gold in 100m dash in 11.32 seconds at The World University Games, Napoli. In the pictures, are the winners too, with a heart of Gold from Germany and Sweden. @Napoli2019_ita pic.twitter.com/DpwJa8Njmc — Dutee Chand (@DuteeChand) July 9, 2019 Content Highlights: Dutee Chand wins historic 100-metre gold in World University Games
from mathrubhumi.latestnews.rssfeed https://ift.tt/30u54Ab
via
IFTTT
No comments:
Post a Comment