പോലീസ് കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ പദവി: സമ്മിശ്ര പ്രതികരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 7, 2019

പോലീസ് കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ പദവി: സമ്മിശ്ര പ്രതികരണം

തിരുവനന്തപുരം: മെട്രോപൊളിറ്റൻ കമ്മിഷണറേറ്റ് രൂപവത്കരണത്തിലെ തർക്കങ്ങൾക്കിടെ വിഷയത്തിൽ സമ്മിശ്ര പ്രതികരണം. നീതിന്യായപരമായ വിവേചനം ആവശ്യപ്പെടുന്ന ജോലികൾ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൽത്തന്നെ തുടരണമെന്ന് അഡ്വ. കാളീശ്വരം രാജ് പ്രതികരിച്ചു. അത്യധികം ഗുണകരമായ ഒന്നായിരിക്കും കമ്മിഷണറേറ്റ് എന്ന് മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം നീതിന്യായ സ്വഭാവമുള്ളത് അർധ ജുഡീഷ്യൽ സ്വഭാവമുള്ള ധാരാളം കാര്യങ്ങൾ ക്രിമിനൽ നടപടി നിയമസംഹിതയിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർക്ക് പറഞ്ഞുവെച്ചിട്ടുണ്ട്. കൂടാതെ ഭരണപരമായ ചുമതലകളുമുണ്ട്. സാധാരണ പോലീസ് ഓഫീസറിൽനിന്ന് വ്യത്യസ്തമായി ന്യായാധിപൻ ചെയ്യുന്നതുപോലെ വിലയിരുത്തിയാണ് ഒാരോന്നിലും ഉത്തരവുണ്ടാകുന്നത്. നീതിന്യായ സ്വഭാവത്തോടെ ഒരു വിലയിരുത്തലിനുശേഷമായിരിക്കും തീരുമാനമെടുക്കൽ. ക്രിമിനൽ നടപടി നിയമസംഹിതയിലെ ചില വകുപ്പുകൾ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർക്ക് സവിശേഷ അധികാരം നൽകുന്നു. ഇത് ഭാഗികമായ നീതിന്യായ സ്വഭാവമുള്ളതാണ്. അത് പ്രയോഗിക്കാൻ ഈ രീതിയിലുള്ള ഉദ്യോഗസ്ഥർക്കേ പറ്റൂ. പോലീസ് ഉദ്യോഗസ്ഥരിൽ എത്തുമ്പോൾ ഇത് അധികാര ദുർവിനിയോഗത്തിനും തോന്നിയ രീതിയിലുള്ള പ്രയോഗത്തിനും കാരണമായേക്കും. ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പുകളുടെ അന്തഃസത്ത നിലനിർത്താൻ നീതിന്യായപരമായ വിവേചനം ആവശ്യപ്പെടുന്ന ജോലികൾ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൽത്തന്നെ തുടരണം.- അഡ്വ. കാളീശ്വരം രാജ്, നിയമ വിദഗ്ധൻ ആരോപണം സ്വാഭാവികം ഏറെനാളത്തെ ആവശ്യമാണ് കമ്മിഷണറേറ്റ് എന്നത്. ലോകത്തെവിടെയും പോലീസിന് ഏതധികാരം നൽകിയാലും ഇത്തരത്തിൽ ആരോപണം വരാറുണ്ട്. അധികാര ദുർവിനിയോഗത്തിന് സാധ്യതയുണ്ടെന്നുകരുതി അധികാരം നൽകാതിരിക്കുന്നത് ശരിയല്ല. അത്യധികം ഗുണകരമായ കാര്യമായിരിക്കും കമ്മിഷണറേറ്റ്. ഇന്ത്യയിൽ 60 നഗരങ്ങളിൽ ഇത് ഇപ്പോഴുണ്ട്. 20 കോടി ജനങ്ങൾ കമ്മിഷണറേറ്റിന് കീഴിലാണ് താമസിക്കുന്നത്. മുംബൈയിലും കൊൽക്കത്തയിലും നേരത്തേതന്നെ ആരംഭിച്ചതാണിത്. ഇവിടെ വരുമ്പോൾ ഇല്ലാത്ത അർഥതലങ്ങൾ കണ്ടുപിടിക്കുന്നത് ശരിയല്ല.- ജേക്കബ് പുന്നൂസ്, മുൻ പോലീസ് മേധാവി content highlights: police, magisterial status


from mathrubhumi.latestnews.rssfeed http://bit.ly/2wHAwOy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages