തിരുവനന്തപുരത്ത് നിന്നും ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു, വിമാനം തിരിച്ചിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 4, 2019

തിരുവനന്തപുരത്ത് നിന്നും ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു, വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയായ സന്തോഷ് കുമാര്‍(56) ആണ് മരിച്ചത്. വിമാനം പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സന്തോഷിന് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം തിരിച്ച് പറന്നെങ്കിലും സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 8.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യുഎഇ ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ AI 967 വിമാനം പുറപ്പെട്ടത്. 9.15 ഓടെ സന്തോഷിന് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. വിമാനത്തില്‍വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും സ്ഥിതി വഷളമാണെന്ന് മനസിലായതോടെ വിമാനം തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കുകയായിരുന്നു.

മുക്കാല്‍ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം വീണ്ടും യാത്ര തിരിച്ചു.



from mangalam.com http://bit.ly/318vBnQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages