‘വായു’ ഇന്ന് ഗുജറാത്തിൽ; കേരളത്തിൽ കാറ്റുവീശും, തിരമാലകൾ ഉയരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

‘വായു’ ഇന്ന് ഗുജറാത്തിൽ; കേരളത്തിൽ കാറ്റുവീശും, തിരമാലകൾ ഉയരും

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്തിലെ ദ്വാരകയ്ക്കും വെരാവലിനുമിടയിൽ കരയിലേക്കു കയറും. 180 കിലോമീറ്റർ വേഗത്തിൽ വീശാനിടയുള്ള കാറ്റ് വൻ നാശനഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരത്തും വ്യാഴാഴ്ച 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തം വിലക്കിയിട്ടുണ്ട്. കേരളതീരത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ തിരമാലകൾ ഉയരുമെന്നു മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാത്രി 11.30 വരെ കാസർകോട് മുതൽ പൊഴിയൂർവരെയുള്ള തീരത്ത് തിരമാലകൾ രണ്ടര മുതൽ മൂന്നരമീറ്റർവരെ ഉയരും. കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാഴാഴ്ചയും കാലവർഷം ശക്തമായി തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Content Highlights:vayu cyclone in gujrat,


from mathrubhumi.latestnews.rssfeed http://bit.ly/2IE575q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages