മിക്സര്‍ ഗ്രൈന്‍ഡറിലും സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ മൂന്നുപേര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

മിക്സര്‍ ഗ്രൈന്‍ഡറിലും സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ മൂന്നുപേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1060 ഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്തികൊണ്ടുവന്നവരും സ്വർണം ഏറ്റുവാങ്ങാൻ എത്തിയ ആളും ഉൾപ്പെടെ മൊത്തം മൂന്നുപേർ പിടിയിലുമായി. ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്ന് എത്തിയ ചാലിശ്ശേരി സ്വദേശിയും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയും ഇയാളിൽ നിന്ന് സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയ തെങ്കാശി സ്വദേശിയുമാണ് പിടിയിലായത്. ചാലിശ്ശേരി സ്വദേശി മിക്സർ ഗ്രൈൻഡറിന്റെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. 750 ഗ്രാം സ്വർണം ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗം വിമാനത്താവളത്തിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കസ്റ്റംസിന് കൈമാറി. രണ്ടുദിവസം മുമ്പാണ് ഇയാളെ പിടികൂടിയത്. എന്നാൽ അന്ന് മിക്സർ ഗ്രൈൻഡർ തുറന്ന് പരിശോധിക്കാൻ കഴിഞ്ഞില്ല. പിന്നീട് ടെക്നീഷ്യനെ വരുത്തി മിക്സർ ഗ്രൈൻഡർ പൊളിച്ച് സ്വർണം കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് 26 ലക്ഷം രൂപ വിലവരും. മലപ്പുറം സ്വദേശിയുടെ പക്കൽ നിന്ന് 310 ഗ്രാം തൂക്കംവരുന്ന രണ്ട് സ്വർണമാലകളാണ് പിടികൂടിയത്. ഇതിന് 11 ലക്ഷം രൂപ വിലവരും. ഇയാളിൽ നിന്ന് സ്വർണം ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന തെങ്കാശി സ്വദേശിയെയും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കൈയോടെ പിടികൂടി. ഇയാളിൽ നിന്ന് 1.1 ലക്ഷം രൂപയും പിടിച്ചെടുത്തു. സ്വർണം കടത്തിക്കൊണ്ടുവരുന്നവർക്ക് പാരിതോഷികമായി നൽകാൻ കൊണ്ടുവന്ന പണമാണിതെന്നാണ് കസ്റ്റംസിന്റെ നിഗമനം. Content Highlights:gold trafficking in nedumbassery airport hiding in mixer grinder


from mathrubhumi.latestnews.rssfeed http://bit.ly/2WWwEE3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages